By
Ranjina P Mathew
| Published: Saturday, July 20, 2024, 14:57 [IST]
കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നാലവർ പൊലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജായിരുന്നു. നടൻ റോണി ഡേവിഡും റോബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കാൻ കണ്ണൂർ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു. റോബി വർഗീസും റോണിയും സഹോദരങ്ങളാണ്. വാണിജ്യപരമായ വിജയത്തിനോടൊപ്പം ഏറെ നിരൂപക പ്രശംസയും നേടിയ ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്
1/6
'എന്റെ അഭിനയം പോരെന്ന് ആദ്യ ദിവസം തന്നെ ഖാലിദ് റഹ്മാൻ പറഞ്ഞു, എന്റെ അഭിനയത്തിന്റെ രീതികളൊക്കെ മാറ്റിയതും അദ്ദേഹമാണ്' | Rony David Raj Said That Khalid Rahman Told Him That His Acting Was Not Good Enough - Filmibeat Malayalam
/photos/feature/rony-david-raj-said-that-khalid-rahman-told-him-that-his-acting-was-not-good-enough-fb94992.html
അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് വർമ എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ. തിരക്കഥാകൃത്തായി ശ്രദ്ധിക്കപ്പെടും മുമ്പ് സഹനടനായി മലയാളികൾക്ക് വളരെ വർഷങ്ങളായി പരിചിതമാണ് റോണിയുടെ മുഖം. 2008ൽ കുരുക്ഷേത്ര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഏറെനാൾ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.
2/6
'എന്റെ അഭിനയം പോരെന്ന് ആദ്യ ദിവസം തന്നെ ഖാലിദ് റഹ്മാൻ പറഞ്ഞു, എന്റെ അഭിനയത്തിന്റെ രീതികളൊക്കെ മാറ്റിയതും അദ്ദേഹമാണ്' | Rony David Raj Said That Khalid Rahman Told Him That His Acting Was Not Good Enough - Filmibeat Malayalam
/photos/feature/rony-david-raj-said-that-khalid-rahman-told-him-that-his-acting-was-not-good-enough-fb94992.html#photos-1
2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ സാർ എന്ന കഥാപാത്രമാണ് റോണിയെ ജനപ്രിയനാക്കിയത്. പതിനാറ് വർഷമായി മലയാള സിനിമയുടെ ഭാഗമായി തുടരുന്ന റോണി തന്റെ അഭിനയത്തിന്റെ രീതികളിൽ മാറ്റം വരുത്താൻ സഹായിച്ചവരെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. തന്റെ അഭിനയം പോരെന്ന് മുഖത്ത് നോക്കി ആദ്യം പറഞ്ഞത് ഖാലിദ് റഹ്മാനാണെന്നാണ് റോണി പറയുന്നത്.
3/6
'എന്റെ അഭിനയം പോരെന്ന് ആദ്യ ദിവസം തന്നെ ഖാലിദ് റഹ്മാൻ പറഞ്ഞു, എന്റെ അഭിനയത്തിന്റെ രീതികളൊക്കെ മാറ്റിയതും അദ്ദേഹമാണ്' | Rony David Raj Said That Khalid Rahman Told Him That His Acting Was Not Good Enough - Filmibeat Malayalam
/photos/feature/rony-david-raj-said-that-khalid-rahman-told-him-that-his-acting-was-not-good-enough-fb94992.html#photos-2
അടുത്തിടെ സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എന്റെ അഭിനയത്തിന്റെ രീതികളൊക്കെ മാറ്റിയത് ഖാലിദ് റഹ്മാനാണ്. ഉണ്ട എന്ന സിനിമയിൽ ഞാൻ അഭിനയിക്കാൻ കാരണം ലാസ്റ്റ് മിനുട്ടിൽ സുധി കോപ്പയുടെ ഡേറ്റിന് പ്രശ്നം വന്നതുകൊണ്ടാണ്.
4/6
'എന്റെ അഭിനയം പോരെന്ന് ആദ്യ ദിവസം തന്നെ ഖാലിദ് റഹ്മാൻ പറഞ്ഞു, എന്റെ അഭിനയത്തിന്റെ രീതികളൊക്കെ മാറ്റിയതും അദ്ദേഹമാണ്' | Rony David Raj Said That Khalid Rahman Told Him That His Acting Was Not Good Enough - Filmibeat Malayalam
/photos/feature/rony-david-raj-said-that-khalid-rahman-told-him-that-his-acting-was-not-good-enough-fb94992.html#photos-3
അതിനാലാണ് ഞാൻ ആ സിനിമയിൽ കയറിയത്. ആദ്യ ദിവസത്തെ ഷൂട്ടിന് തന്നെ എന്നെ ഖാലിദ് റഹ്മാൻ മാറ്റി നർത്തി പറഞ്ഞു... ചേട്ടാ... എനിക്ക് പരിപാടി വർക്കാവുന്നില്ലെന്ന്. ഭയങ്കര വിഷനുള്ള സംവിധായകനാണ് അദ്ദേഹം. ഉണ്ടയുടെ ഫോട്ടോഷൂട്ടിലൊക്കെ ഉണ്ടായിരുന്നത് സുധി കോപ്പയായിരുന്നു.
5/6
'എന്റെ അഭിനയം പോരെന്ന് ആദ്യ ദിവസം തന്നെ ഖാലിദ് റഹ്മാൻ പറഞ്ഞു, എന്റെ അഭിനയത്തിന്റെ രീതികളൊക്കെ മാറ്റിയതും അദ്ദേഹമാണ്' | Rony David Raj Said That Khalid Rahman Told Him That His Acting Was Not Good Enough - Filmibeat Malayalam
/photos/feature/rony-david-raj-said-that-khalid-rahman-told-him-that-his-acting-was-not-good-enough-fb94992.html#photos-4
അതുപോലെ അഭിനയത്തിന്റെ വളരെ ന്യൂട്രൽ രീതികൾ എനിക്ക് പറഞ്ഞ് തന്ന മറ്റൊരു സംവിധായകൻ എബ്രിഡ് ഷൈനാണ്. ആക്ഷൻ ഹീറോ ബിജുവിന്റെ സമയത്ത് അഭിനയത്തിൽ ഗിയറിടാതെ ന്യൂട്രൽ രീതിയിൽ എങ്ങനെ അഭിനയിക്കാമെന്ന് അദ്ദേഹം പറഞ്ഞ് തന്നു. അത് വലിയൊരു പഠനം തന്നെയാണ്.
6/6
'എന്റെ അഭിനയം പോരെന്ന് ആദ്യ ദിവസം തന്നെ ഖാലിദ് റഹ്മാൻ പറഞ്ഞു, എന്റെ അഭിനയത്തിന്റെ രീതികളൊക്കെ മാറ്റിയതും അദ്ദേഹമാണ്' | Rony David Raj Said That Khalid Rahman Told Him That His Acting Was Not Good Enough - Filmibeat Malayalam
/photos/feature/rony-david-raj-said-that-khalid-rahman-told-him-that-his-acting-was-not-good-enough-fb94992.html#photos-5
അത് പിന്നീട് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ എനിക്ക് പറ്റിയിട്ടുണ്ടെന്നും റോണി പറയുന്നു. മഞ്ഞുമ്മൽ ബോയ്സിലെ ഡ്രൈവർ വേഷം ഗംഭീരമാക്കിയശേഷം സംവിധായകൻ ഖാലിദ് റഹ്മാന് മാത്രമല്ല നടൻ ഖാലിദ് റഹ്മാനും ആരാധകർ ഏറെയുണ്ട്.