bredcrumb

സിമ്പിള്‍ ലുക്കില്‍ തിളങ്ങി സാനിയ; മാലാഖയെ പോലെ മനോഹരിയെന്ന് ആരാധകര്‍

By Abin M P
| Published: Saturday, November 23, 2024, 23:41 [IST]
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി സിനിമയിലെത്തിയ സാനിയ ഇന്ന് മുന്‍നിര നായികയാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാനിയ. തന്റെ ഫാഷന്‍ സെന്‍സിലൂടെയാണ് സാനിയ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഡാന്‍സിലൂടെയാണ് സാനിയയെ മലയാളികള്‍ അറിയുന്നത്. മികച്ചൊരു നര്‍ത്തികയെന്ന് ചെറിയ പ്രായത്തില്‍ തന്നെ തെളിയിക്കാന്‍ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ഒരുപാട് ആരാധകരെ നേടാന്‍ സാനിയയ്ക്ക് സാധിച്ചിരുന്നു. സാനിയയുടെ ഡാന്‍സ് റീലുകളും വൈറലായി മാറാറുണ്ട്.

Saniya Iyappan
1/6

ബാലതാരമായാണ് സാനിയ കരിയര്‍ ആരംഭിക്കുന്നത്. ബാല്യകാലസഖി ആയിരുന്നു ആദ്യ സിനിമ.
Saniya Iyappan
2/6

പിന്നീട് നായികയായി മാറുകയായിരുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയാകുന്നത്.
Saniya Iyappan
3/6

തുടര്‍ന്ന് ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ചെറിയ പ്രായത്തില്‍ തന്നെ വലിയ ഹിറ്റുകളുടെ ഭാഗമാകാന്‍ സാനിയയ്ക്ക് സാധിച്ചു.
Saniya Iyappan
4/6

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് സാനിയ. ഇപ്പോഴിതാ സാനിയ പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.
Saniya Iyappan
5/6

പേസ്റ്റല്‍ കളറിലുള്ള വസ്ത്രമാണ് സാനിയ ധരിച്ചിരിക്കുന്നത്. സിമ്പിള്‍ ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്.
Saniya Iyappan
6/6

ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
X