bredcrumb

ഇതൊക്കെ മോശമല്ലേ? തായ്‌ലാന്റില്‍ നിന്നും ബോള്‍ഡ് ലുക്കില്‍ സാനിയ

By Abin M P
| Published: Tuesday, February 4, 2025, 18:04 [IST]
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. അഭിനയത്തിലൂടെ മാത്രമല്ല ഡാന്‍സിലൂടേയും സാനിയ കയ്യടി നേടിയിട്ടുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ സാനിയയെ പരിചയപ്പെടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നതും താരമായി മാറുന്നതും.

തന്റെ ഫാഷന്റെ പേരിലും സാനിയ ആരാധകരെ നേടിയിട്ടുണ്ട്. ബോള്‍ഡ് ലുക്കിലെത്തി സാനിയ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാണ്.

Saniya Iyappan
1/6

തന്റെ തായ്‌ലന്റ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് സാനിയ പങ്കുച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ ബോള്‍ഡ് ലുക്കിലാണ് സാനിയ.
Saniya Iyappan
2/6

വെള്ള നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഡ്രസും ഷോര്‍ട്‌സുമാണ് സാനിയ ധരിച്ചിരിക്കുന്നത്. പ്രകൃതിയുടെ ഭംഗിയും സാനിയയുടെ ചിത്രങ്ങളിലുണ്ട്.
Saniya Iyappan
3/6

ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
Saniya Iyappan
4/6

സാനിയയുടെ ചിത്രങ്ങള്‍ക്ക് കയ്യടി മാത്രമല്ല ലഭിക്കുന്നത്. ചിലര്‍ താരത്തോട് ഇതൊക്കെ മോശമല്ലേ എന്നും ചോദിക്കുന്നുണ്ട്.
Saniya Iyappan
5/6

ചിലര്‍ സാനിയയോട് ബിക്കിനി ഫോട്ടോഷൂട്ട് വേണമെന്നും പറയുന്നുണ്ട്. മോശം കമന്റുകള്‍ സാനിയ അവഗണിക്കുകയാണ്.
Saniya Iyappan
6/6

അതേസമയം എമ്പുരാന്‍ ആണ് സാനിയയുടെ പുതിയ സിനിമ. മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് എമ്പുരാന് വേണ്ടി.
X