bredcrumb

പ്രിയപ്പെട്ടവരെല്ലാം ഒരുമിച്ച്, കുടുംബത്തിനൊപ്പം ഷംന കാസിം; ശ്രദ്ധ നേടി താരത്തിന്റെ ചിത്രങ്ങൾ

By Abhinand Chandran
| Published: Sunday, January 5, 2025, 11:21 [IST]
കരിയറിനൊപ്പം കുടുംബ ജീവിതത്തിലേക്കും ശ്രദ്ധ നൽകുകയാണ് നടി ഷംന കാസിം ഇന്ന്. മകൻ ഹംദാൻ ആണ് ഇന്ന് ഷംനയുടെയും ഭർത്താവ് ഷാനിദ് ആസിഫലിയുടെയും ഏറ്റവും വലിയ സന്തോഷം. ഭർത്താവിനും മകനുമൊപ്പം ദുബായിലാണ് ഷംന കഴിയുന്നത്. വർക്കിന് വേണ്ടി നടി ഇടയ്ക്ക് നാട്ടിലെത്താറുമുണ്ട്. ഷംനയുടെ സിനിമാ, ഡാൻസ് കരിയറിനെ നന്നായി മനസിലാക്കുകയും  പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഷാനിദ്. ഭർത്താവിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് വീണ്ടും സിനിമകൾ ചെയ്യാൻ പറ്റില്ലായിരുന്നു എന്നാണ് ഷംന പറയുന്നത്. 

Shamna Kasim
1/5

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. മകനും ഭർത്താവും തന്റെ ഉമ്മയും ഒപ്പമുള്ള ഫോട്ടോകളാണ് ഷംന പങ്കുവെച്ചത്. ഷംനയുടെ ജീവിതത്തിൽ താങ്ങായി ഇപ്പോഴും ഉമ്മ കൂടെയുണ്ട്.
Shamna Kasim
2/5

കരിയറിലും ജീവിതത്തിലുമെല്ലാം നിർണായക തീരുമാനങ്ങളിൽ ഷംനയ്ക്ക് ഒപ്പം നിന്നത് മാതാപിതാക്കളാണ്. ഷംനയിലെ നർത്തകിയെ കണ്ടെത്തുന്നത് ഉമ്മയാണ്. മലയാളിയായ ഷംനയ്ക്ക് മലയാള സിനിമകളിൽ നിന്ന് ശ്രദ്ധേയ വേഷങ്ങൾ അധികം ലഭിച്ചില്ല.
Shamna Kasim
3/5

അതേസമയം തമിഴിലും തെലുങ്കിലും നല്ല അവസരങ്ങൾ ഷംനയെ തേടി വന്നു. സംവിധായകൻ മിസ്കിൻ ഉൾപ്പെടെയുള്ളവരുടെ പ്രിയ നടിയാണ് ഷംന കാസിം. ഒരു ഇവന്റിന് വേണ്ടി ദുബായിലെത്തിയപ്പോഴാണ് നടി ഷാനിദ് ആസിഫലിയെ പരിചയപ്പെടുന്നത്.
Shamna Kasim
4/5

ആദ്യം ഇഷ്ടം പറയുന്നത് ഷംനയാണ്. വീട്ടുകാരോട് സംസാരിച്ച് വിവാഹവും നടന്നു. പരസ്പരം അടുത്ത സമയത്ത് ഷംന അറിയപ്പെടുന്ന നടിയാണെന്ന് ഷാനിദിന് അറിയില്ലായിരുന്നു. തന്നെ മനസിലാക്കുന്ന വ്യക്തിയാണ് ഷാനിദെന്നാണ് ഷംന പറയുന്നത്.
Shamna Kasim
5/5

2022 ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. കൂടുതലും ഡാൻസ് വേദികളിലാണ് ഷംനയെ മലയാളി പ്രേക്ഷകർ കണ്ടത്. പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന അറിയപ്പെടുന്നത്.‌
X