bredcrumb

വിവാഹ വാര്‍ഷിക നാളില്‍ ഗായിക സിത്താര ഭര്‍ത്താവിനോട് ചെയ്തത് കേട്ടാല്‍ ഞെട്ടും! തമാശ പോസ്റ്റുമായി ഗായികയുടെ ഭര്‍ത്താവ്

By Ambili John
| Published: Saturday, August 31, 2024, 16:16 [IST]

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. നിരവധി ഹിറ്റ് പാട്ടുകള്‍ പാടി സംഗീതലോകത്തെ ഞെട്ടിച്ച സിത്താര നല്ലൊരു കുടുംബിനി കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായിക ഭര്‍ത്താവിനെയും മകളെയും കുറിച്ച് പങ്കുവെക്കാറുള്ള എഴുത്തുകള്‍ ശ്രദ്ധേയമാവാറുണ്ട്. 

ഇന്നിതാ സിത്താരയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും ഡോക്ടറുമായ സജീഷ് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. ഇരുവരും പതിനേഴാമത് വിവാഹവാര്‍ഷികം ആഘോഷിക്കുകയാണെന്ന് പറഞ്ഞാണ് താരദമ്പതിമാര്‍ എത്തിയിരിക്കുന്നത്. 'ബല്ലാത്ത ജാതി' എന്ന് വൈറല്‍ പാട്ടിനൊപ്പം സിത്താരയെ ചേര്‍ത്ത് പിടിച്ചെടുത്ത വീഡിയോയാണ് സജീഷ് പങ്കുവെച്ചത്. ഒപ്പം രസകരമായൊരു കുറിപ്പ് കൂടി എഴുതിയിരിക്കുകയാണ്. 

Sithara Krishnakumar
1/6

'സമം, സമരം, രസം, സമരസം!' പ്രായത്തോടൊപ്പം പ്രണയവും, പോരാ പോരാ എന്ന പോരാട്ടങ്ങളും പതിന്മടങ്ങ് പെരുകിയ പതിനേഴ് സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു...! പരസ്പരം പറയാതെ, അറിയുന്ന പൊരുളുകള്‍... പാഠങ്ങള്‍... ഒരേസമയം അടുക്കുകയും അകലുകയും ചെയ്യുന്ന കാന്തികതയുടെ ഭൗതിക ശാസ്ത്രം.
Sithara Krishnakumar
2/6

അസന്തുലിതാവസ്ഥകളില്‍ നിന്നും സ്വയം കലങ്ങി തെളിയുന്ന സന്തുലിതങ്ങളുടെ രസതന്ത്രം. ജീവനത്തില്‍ നിന്ന് അതിജീവനത്തിലേക്ക് ജീവിപ്പിക്കുന്ന ജീവകങ്ങളുടെ ജനിതകഭേദം! ദാമ്പത്യം ഒരു ഗണിതമത്രേ! ഗുണിച്ചാലും ഹരിച്ചാലും കൂട്ടിയാലും കിഴിച്ചാലും ഒരുത്തരവും കിട്ടാത്ത കണക്കിലെ ഒരു കളി.
Sithara Krishnakumar
3/6

ജീവിതമാകുന്ന ജാലവിദ്യ തുടരുന്നു. വേദിയില്‍ നീയും, സദസ്സില്‍ ഞാനും-തിരിച്ചും. തിരശ്ശീലകളില്ലാതെ... ആനിവേഴ്‌സറി ആശംസകള്‍! (ഈ വിവാഹ വാര്‍ഷികനാളില്‍ ഗായിക സിത്താര കൃഷ്ണകുമാര്‍ ജീവിത പങ്കാളി ഡോ. സജീഷിനോട് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! വീഡിയോ കാണൂക.. എന്നും പറഞ്ഞാണ് സിത്താരയുടെ ഭര്‍ത്താവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Sithara Krishnakumar
4/6

അതേ സമയം ഭര്‍ത്താവിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് സിത്താര. 'സജി... എന്ത്... അല്ലെങ്കില്‍ വേണ്ട, മനസ്സിലായ പോലെ നിക്കാം! ഹാപ്പി ആനിവേഴ്‌സറി. നീ നന്നായി വാ' (രംഗണ്ണന്‍ jpg) എന്നാണ് സിത്താര കമന്റിട്ടിരിക്കുന്നത്.
Sithara Krishnakumar
5/6

ക്ലാസിക്കല്‍ ഡാന്‍സറായിരുന്ന സിത്താര അതിന് ശേഷമാണ് ഗായികയാവുന്നത്. 2007 ല്‍ അതിശയന്‍ എന്ന സിനിമയില്‍ പാട്ട് പാടി കൊണ്ടാണ് സിത്താര പിന്നണി ഗായികയായി തുടക്കം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൈനിറയെ അവസരങ്ങളായി. ഇന്ന് മലയാളത്തിലെ മുന്‍നിര ഗായികമാരില്‍ ഒരാളായി സിത്താര വളര്‍ന്നു.
Sithara Krishnakumar
6/6

സംഗീതവും നൃത്തവും മാത്രമല്ല മികച്ചൊരു കുടുംബിനി കൂടിയാണ് സിത്താര. 2007 ആഗസ്റ്റ് 31 നായിരുന്നു സിത്താരയും കാര്‍ഡിയോളജിസ്റ്റുമായ സജീഷും തമ്മിലുള്ള വിവാഹം. ഇരുവരും ആലുവയിലാണ് താമസിക്കുന്നത്. 2013 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു. സാവന്‍ ഋതു എന്നാണ് മകളുടെ പേര്.
X