By
Ambili John
| Updated: Thursday, January 9, 2025, 22:00 [IST]
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. തിരുവനന്തപുരം സ്വദേശിയായ ശ്രീലക്ഷ്മി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷക പ്രശംസ നേടിയെടുക്കുന്നത്.
ഇപ്പോള്‍ വേറെയും സീരിയലുകളുടെ ഭാഗമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി. അതേസമയം അഭിനയത്തിന് പുറമേ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍.
1/5
എതിര്‍പ്പുകളൊക്കെ മറികടന്നു, വിവാഹം കഴിക്കാനൊരുങ്ങി കുടുംബവിളക്കിലെ ശീതള്‍; ചിത്രങ്ങളുമായി ശ്രീലക്ഷ്മി | Sreelakshmi Sreekumar Shared Her Photos With Fiance - Filmibeat Malayalam
/photos/feature/sreelakshmi-sreekumar-shared-her-photos-with-fiance-fb99679.html
ബാംഗ്ലൂരില്‍ ലക്ചററായി ജോലി ചെയ്യുന്ന ജോസ് ഷാജിയാണ് ശ്രീലക്ഷ്മിയുടെ വരന്‍. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ മറികടന്നാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്.
2/5
എതിര്‍പ്പുകളൊക്കെ മറികടന്നു, വിവാഹം കഴിക്കാനൊരുങ്ങി കുടുംബവിളക്കിലെ ശീതള്‍; ചിത്രങ്ങളുമായി ശ്രീലക്ഷ്മി | Sreelakshmi Sreekumar Shared Her Photos With Fiance - Filmibeat Malayalam
/photos/feature/sreelakshmi-sreekumar-shared-her-photos-with-fiance-fb99679.html#photos-1
കഴിഞ്ഞ വര്‍ഷമാണ് താന്‍ പ്രണയത്തിലാണെന്ന് ശ്രീലക്ഷ്മി പുറംലോകത്തെ അറിയിക്കുന്നത്. ഒപ്പം പ്രതിശ്രുത വരനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തു. പിന്നാലെ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. ഈ പ്രണയം സഫലമായിരിക്കുകയാണ്. ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചാണ് താരവിവാഹം നടക്കുക.
3/5
എതിര്‍പ്പുകളൊക്കെ മറികടന്നു, വിവാഹം കഴിക്കാനൊരുങ്ങി കുടുംബവിളക്കിലെ ശീതള്‍; ചിത്രങ്ങളുമായി ശ്രീലക്ഷ്മി | Sreelakshmi Sreekumar Shared Her Photos With Fiance - Filmibeat Malayalam
/photos/feature/sreelakshmi-sreekumar-shared-her-photos-with-fiance-fb99679.html#photos-2
രണ്ടാളും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവര്‍ ആയതിനാല്‍ പരമ്പരാഗതമായ ആചാരങ്ങള്‍ ഒന്നുമില്ലാതെ ആയിരിക്കും വിവാഹം. സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ താലികെട്ട് മാത്രമാണ് വിവാഹത്തിന്റെ ചടങ്ങായി ഉണ്ടാവുക.
4/5
എതിര്‍പ്പുകളൊക്കെ മറികടന്നു, വിവാഹം കഴിക്കാനൊരുങ്ങി കുടുംബവിളക്കിലെ ശീതള്‍; ചിത്രങ്ങളുമായി ശ്രീലക്ഷ്മി | Sreelakshmi Sreekumar Shared Her Photos With Fiance - Filmibeat Malayalam
/photos/feature/sreelakshmi-sreekumar-shared-her-photos-with-fiance-fb99679.html#photos-3
അമ്പലത്തിലോ പള്ളിയിലോ വച്ച് ചടങ്ങുകള്‍ വേണ്ടെന്ന് ഇരുകുടുംബങ്ങളും തമ്മില്‍ തീരുമാനിച്ചതാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.
5/5
എതിര്‍പ്പുകളൊക്കെ മറികടന്നു, വിവാഹം കഴിക്കാനൊരുങ്ങി കുടുംബവിളക്കിലെ ശീതള്‍; ചിത്രങ്ങളുമായി ശ്രീലക്ഷ്മി | Sreelakshmi Sreekumar Shared Her Photos With Fiance - Filmibeat Malayalam
/photos/feature/sreelakshmi-sreekumar-shared-her-photos-with-fiance-fb99679.html#photos-4
അതേസമയം വിവാഹത്തിനോട് അനുബന്ധിച്ച് ശ്രീലക്ഷ്മിയുടെയും ജോസിന്റെയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രചരിക്കുകയാണ്. വയലറ്റ് നിറമുള്ള വസ്ത്രത്തില്‍ പ്രണയാതുരായി ഇരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. സ്‌നേഹത്തിന് അതിര്‍വരമ്പുകള്‍ അറിയാമെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ താരങ്ങള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുകയാണ് ആരാധകര്‍.