bredcrumb

മകള്‍ നിറ്റാര ജനിച്ചത് ഇന്നലെയാണെന്ന് തോന്നും! ഒന്നാം ജന്മദിനം ആഘോഷമാക്കി പേളി മാണിയും ശ്രീനിഷും

By Ambili John
| Published: Tuesday, January 14, 2025, 22:07 [IST]
നടിയും അവതാരകമായ പേളി മാണിയും അവരുടെ കുടുംബവും മലയാളികള്‍ക്ക്  സുപരിചിതരാണ്. പേളി ഗര്‍ഭിണി ആയതുപോലും കേരളത്തില്‍ ഒരു ആഘോഷമായിരുന്നു എന്നാണ് ട്രോളന്മാര്‍ പറയാറുള്ളത്.

 കഴിഞ്ഞ ജനുവരിയിലാണ് പേളി രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായെന്ന് അനൗണ്‍സ് ചെയ്തതു മുതല്‍ താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഏവരും. ഒടുവില്‍ 2024 ജനുവരി 13ന് പേളി മകള്‍ക്ക് ജന്മം കൊടുത്തു.

Pearle Maaney
1/4

മൂത്ത മകള്‍ നിലയ്ക്ക് കൂട്ടായി വന്ന പെണ്‍കുഞ്ഞിന് നിറ്റാര എന്നാണ് പേരിട്ടത്. ഇന്ന് ഇളയ മകളുടെ ഒന്നാം ജന്മദിനം ആഘോഷം ആക്കിയിരിക്കുകയാണ് താരദമ്പതിമാര്‍.
Pearle Maaney
2/4

ഇന്‍സ്റ്റാഗ്രാം പേജിലൂടെ മകളുടെ വീഡിയോ പങ്കുവെച്ച് ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിന്റെ സന്തോഷവും മകള്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള കാര്യങ്ങളുമൊക്കെ പേളി എഴുതിയിരുന്നു.
Pearle Maaney
3/4

മകളുടെ ജന്മദിനത്തിന് തൊട്ടടുത്ത ദിവസം പൊങ്കല്‍ ആഘോഷം കൂടി വന്നതോടെ കുടുംബം ഇതുരണ്ടും ഒരുമിച്ചാണ് ആഘോഷിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ കുടുംബസമേതം ഉള്ള നിരവധി ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്.
Pearle Maaney
4/4

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു നിറ്റാരയുടെ പിറന്നാള്‍ ആഘോഷം. മാലാഖയെ പോലെ മകളെ അണിയിചൊരുക്കി പേളിയും ശ്രീനിഷും മൂത്തമകള്‍ നിലയും ചേര്‍ന്നാണ് വേദിയിലേക്ക് കൊണ്ട് വന്നത്.
X