bredcrumb

ക്രിസ്തുമസ് സ്വാസിക തൂക്കി; കിടിലന്‍ മേക്കോവറില്‍ താരം

By Abin M P
| Published: Thursday, December 26, 2024, 21:06 [IST]
മലയാളികള്‍ക്ക് സുപരിചിതയായ നടയാണ് സ്വാസിക. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു സ്വാസിക. സിനിമയേക്കാള്‍ സ്വാസികയ്ക്ക് തുടക്കത്തില്‍ സ്വീകാര്യത നേടിക്കൊടുത്തത് ടെലിവിഷന്‍ പരമ്പരകളായിരുന്നു. എക്കാലത്തേയും ഹിറ്റ് പരമ്പരകളിലൊന്നിലെ നായികയായിരുന്നു സ്വാസിക. തുടര്‍ന്നാണ് സ്വാസിക സിനിമയിലേക്ക് തിരികെ വരുന്നത്.

ഇപ്പോള്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സ്വാസിക. സോഷ്യല്‍ മീഡിയയിലും സജീവമാണ് സ്വാസിക. ഇപ്പോഴിതാ സ്വാസിക പങ്കുവച്ച പുതിയ ഫോട്ടോഷൂട്ടും റീലും വൈറലായി മാറിയിരിക്കുകയാണ്. ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്.

Swasika
1/5

അതേസമയം കരിയറില്‍ മികച്ച സമയത്തിലൂടെയാണ് സ്വാസിക കടന്നു പോകുന്നത്. ലബ്ബര്‍ പന്തിലൂടെ തമിഴിലും ശക്തമായി തിരികെ വന്നിരിക്കുകയാണ് സ്വാസിക.
Swasika
2/5

ഇതിന് എത്ര കാശ് വാങ്ങിയെന്നാണ് ചിലര്‍ പരിഹാസമായി ചോദിക്കുന്നത്. അതേസമയം സ്വാസികയ്ക്ക് കയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്.
Swasika
3/5

അതേസമയം സ്വാസികയുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇവളും കാണിച്ചു തുടങ്ങിയെന്നാണ് ചിലരുടെ വിമര്‍ശനം.
Swasika
4/5

നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഈ ക്രിസ്തുമസ് സ്വാസിക തൂക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Swasika
5/5

ചുവന്ന നിറത്തിലുള്ള ഗൗണ്‍ ആണ് സ്വാസിക ധരിച്ചിരിക്കുന്നത്. ലുക്കിലും വേഷത്തിലുമെല്ലാം ബോള്‍ഡ് ആയിട്ടുണ്ട് സ്വാസിക.
X