bredcrumb

'കോട്ടൺ കാന്റി പോലെ... ഇത്രയുംനാൾ എവിടെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു ഈ സൗന്ദര്യം?'; സാരിയിൽ ​ഗ്ലാമറസായി സംയുക്ത

By Ranjina P Mathew
| Published: Monday, December 9, 2024, 11:20 [IST]
മലയാളവും കടന്ന് തമിഴിലും തെലുങ്കിലും വരെ ആരാധകരെ സമ്പാദിച്ച നടിയാണ് സംയുക്ത. ഇരുപത്തിയെട്ടുകാരിയായ താരം കഴിഞ്ഞ കുറച്ച് കാലങ്ങളായി തമിഴിലും തെലുങ്കിലുമാണ് ഏറെയും സിനിമകൾ ചെയ്യുന്നത്. പോപ്കോൺ എന്ന 2016ൽ‌ പുറത്തിറങ്ങിയ സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ നടി ശ്രദ്ധിക്കപ്പെടുന്നത് ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസിനുശേഷമാണ്. ചിത്രത്തിലെ നാട്ടിൻപുറത്തുകാരിയായ ബോൾഡ് പെൺകുട്ടി ദേവിയായി മനോഹരമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്. സംയുക്തയുടെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു തീവണ്ടിയെന്ന് നടിയുടെ പ്രകടനം കണ്ടാൽ തോന്നുകയില്ല. തീവണ്ടി വൻ വിജയമായതോടെ കൂടുതൽ അവസരങ്ങളും നടിയെ തേടി എത്തി തുടങ്ങി. 
Actress Samyuktha Saree look
1/6

മലയാളത്തിലും തമിഴിലുമായി തെലുങ്കിലുമായി ഒട്ടനവധി സിനിമകളുടെ ഭാഗമാവാൻ വളരെ പെട്ടെന്ന് സംയുക്തയ്ക്ക് സാധിച്ചു. ലില്ലി, തീവണ്ടി, ജൂലൈ കാട്രിൽ, ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുള്‍ഫ്, വാത്തി, വിരുപക്ഷ എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട സിനിമകളിൽ ചിലത്.
Actress Samyuktha Saree look
2/6

സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞയും റോസും കലർന്ന സിംപിൾ വർക്കുള്ള ഷിഫോൺ സാരിയിൽ അതീവ സുന്ദരിയായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹെവി വർക്കുള്ള സ്ലീവ് ലെസ് ബ്ലൗസാണ് സാരിക്ക് മാച്ചായി ധരിച്ചിരിക്കുന്നത്.
Actress Samyuktha Saree look
3/6

സാരിക്കും ബ്ലൗസിനും ഇണങ്ങുന്ന തരത്തിൽ പേളിൽ തീർത്ത ചോക്കറും കമ്മലുകളും ആന്റിക്ക് ഡിസൈനിലുള്ള വളകളും നടി ധരിച്ചിരിക്കുന്നു. ശരീര ഭാരം കുറച്ച് ഫിറ്റായ ശേഷം ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്കാണ് നടി ഏറെയും പ്രാധാന്യം കൊടുക്കുന്നത്. പുതിയ സാരി ലുക്കിലും ​ഗ്ലാമറസായി തന്നെയാണ് നടി എത്തിയത്.
Actress Samyuktha Saree look
4/6

നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്. കോട്ടൺ കാന്റി പോലെയാണ് പുത്തൻ സാരിലുക്കിൽ സംയുക്ത എന്നാണ് ഏറെയും കമന്റുകൾ. തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയതോടെ സംയുക്ത ആളാകെ മാറിയെന്നും കമന്റുകളുണ്ട്.
Actress Samyuktha Saree look
5/6

ശരീര ഭാരം കുറച്ചതോടെ സംയുക്തയ്ക്ക് നടി സാമന്തയുമായി രൂപസാദ‍ൃശ്യം വന്നതായും ആരാധകർക്ക് അഭിപ്രായമുണ്ട്. മുഖവും ശരീരപ്രകൃതിയും മുടിയും എല്ലാം കൂടിയാകുമ്പോൾ‌ ചില ഫോട്ടോകളിൽ സംയുക്ത ഒറ്റ നോട്ടത്തിൽ സാമന്തയെപ്പോലെയാണെന്നും പ്രേക്ഷകർ കുറിക്കാറുണ്ട്.
Actress Samyuktha Saree look
6/6

കടുവയ്ക്കുശേഷം മലയാളത്തോട് ​ഗുഡ് ബൈ പറഞ്ഞ് പോയ സംയുക്ത ഇതുവരെയും തിരിച്ച് എത്തിയിട്ടില്ല. എന്തിന് ഏറെ നേരത്തെ ചെയ്ത് വെച്ച സിനിമയായ ബൂമറാങ് റിലീസിന് തയ്യാറെടുത്തപ്പോൾ പ്രമോഷന് പോലും സംയുക്ത വന്നിരുന്നില്ല. അന്ന് അത് വലിയ രീതിയിൽ വിവാദമാകുകയും ചെയ്തിരുന്നു.
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+