By
Abhinand Chandran
| Published: Monday, January 13, 2025, 09:37 [IST]
സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് ഉണ്ണി പിഎസ്. മുൻനിര നായിക നടിമാരെ മേക്കപ്പ് ചെയ്താണ് ഉണ്ണി കരിയറിൽ ശ്രദ്ധ നേടുന്നത്. കാവ്യ മാധവന്റെ ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ്. കാവ്യ-ദിലീപ് വിവാഹത്തിന് മേക്കപ്പ് ചെയ്തതോടെയാണ് ഉണ്ണി കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത്. സിംപിൾ മേക്കപ്പിനാണ് ഉണ്ണി ശ്രദ്ധ കൊടുക്കാറ്. കാവ്യ മാധവൻ, പ്രിയ വാര്യർ, നിഖിൽ വിമൽ, മീര നന്ദൻ തുടങ്ങിയവരയെല്ലാം ഉണ്ണി മേക്കപ്പ് ചെയ്തിട്ടുണ്ട്.
1/5
മേക്കപ്പ് എക്സ്പിരിമെന്റിന് പറ്റിയ മുഖം പ്രിയയുടേത്, നിഖില വീട്ടിലെ ഒരാളെപ്പോലെ; ഉണ്ണിയുടെ മേക്കപ്പ് ലുക്കുകൾ | Unni Ps Stylish And Simple Make Up To Actresses; From Priya Varrier To Nikhila Vimal - Filmibeat Malayalam
/photos/feature/unni-ps-stylish-simple-make-up-to-actresses-from-priya-varrier-to-nikhila-vimal-fb99772.html
നിഖില തന്റെ നല്ല സുഹൃത്താണെന്നാണ് ഉണ്ണി പറയുന്നത്. ഫോട്ടോഷൂട്ടിന് മേക്കപ്പിനെത്തുന്ന നിഖില തന്റെ വീട്ടിലെ ഒരാളെ പോലെയാണ് പെരുമാറെന്ന് ഉണ്ണി പറയുന്നു. വെറെെറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഷൂട്ട് പോലെ തോന്നില്ല. രാവിലെ വീട്ടിൽ വന്ന് അമ്മയുടെ അടുത്ത് പോയി ഭക്ഷണം കഴിക്കും. അരമണിക്കൂറിനുള്ളിൽ മേക്കപ്പ് കഴിയും. ഷൂട്ട് തീർത്ത് ചിലപ്പോൾ പുറത്ത് പോയി ഭക്ഷണം കഴിക്കുമെന്നും ഉണ്ണി വ്യക്തമാക്കി.
2/5
മേക്കപ്പ് എക്സ്പിരിമെന്റിന് പറ്റിയ മുഖം പ്രിയയുടേത്, നിഖില വീട്ടിലെ ഒരാളെപ്പോലെ; ഉണ്ണിയുടെ മേക്കപ്പ് ലുക്കുകൾ | Unni Ps Stylish And Simple Make Up To Actresses; From Priya Varrier To Nikhila Vimal - Filmibeat Malayalam
/photos/feature/unni-ps-stylish-simple-make-up-to-actresses-from-priya-varrier-to-nikhila-vimal-fb99772.html#photos-1
സുപ്രിയ മേനോൻ മേക്കപ്പിന് എപ്പോഴും മേക്കപ്പിന് എന്നെ വിളിക്കും. പുള്ളിക്കാരി പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന ആളല്ല. ഒന്ന് രണ്ട് വർക്ക് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ പരസ്പരം അറിഞ്ഞു. വളരെ കൂളാണെന്നും ഉണ്ണി പറയുന്നു.
3/5
മേക്കപ്പ് എക്സ്പിരിമെന്റിന് പറ്റിയ മുഖം പ്രിയയുടേത്, നിഖില വീട്ടിലെ ഒരാളെപ്പോലെ; ഉണ്ണിയുടെ മേക്കപ്പ് ലുക്കുകൾ | Unni Ps Stylish And Simple Make Up To Actresses; From Priya Varrier To Nikhila Vimal - Filmibeat Malayalam
/photos/feature/unni-ps-stylish-simple-make-up-to-actresses-from-priya-varrier-to-nikhila-vimal-fb99772.html#photos-2
പ്രിയ വാര്യറുമായി ക്രിയേറ്റീവായ ഷൂട്ടാണ് കൂടുതലും ചെയ്തത്. എക്സ്പിരിമെന്റ് ചെയ്യാൻ പറ്റുന്ന ഫീച്ചേർസ് പ്രിയക്കുണ്ട്. നല്ലൊരു മോഡൽ ഫിഗറാണ് പ്രിയക്കെന്നും ഉണ്ണി പറഞ്ഞു. പ്രിയക്ക് വേണ്ടി നിരവധി തവണ ഉണ്ണി മേക്കപ്പ് ചെയ്തിട്ടുണ്ട്.
4/5
മേക്കപ്പ് എക്സ്പിരിമെന്റിന് പറ്റിയ മുഖം പ്രിയയുടേത്, നിഖില വീട്ടിലെ ഒരാളെപ്പോലെ; ഉണ്ണിയുടെ മേക്കപ്പ് ലുക്കുകൾ | Unni Ps Stylish And Simple Make Up To Actresses; From Priya Varrier To Nikhila Vimal - Filmibeat Malayalam
/photos/feature/unni-ps-stylish-simple-make-up-to-actresses-from-priya-varrier-to-nikhila-vimal-fb99772.html#photos-3
മീര നന്ദന് വിവാഹ ദിനത്തിൽ മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്. തന്റെ അടുത്ത സുഹൃത്താണ് മീരയെന്ന് ഉണ്ണി പറയുന്നു. മീരയുടെ വെഡ്ഡിംഗ് ലുക്കിലെ പരീക്ഷണങ്ങൾ ശ്രദ്ധ നേടിയിരുന്നു.
5/5
മേക്കപ്പ് എക്സ്പിരിമെന്റിന് പറ്റിയ മുഖം പ്രിയയുടേത്, നിഖില വീട്ടിലെ ഒരാളെപ്പോലെ; ഉണ്ണിയുടെ മേക്കപ്പ് ലുക്കുകൾ | Unni Ps Stylish And Simple Make Up To Actresses; From Priya Varrier To Nikhila Vimal - Filmibeat Malayalam
/photos/feature/unni-ps-stylish-simple-make-up-to-actresses-from-priya-varrier-to-nikhila-vimal-fb99772.html#photos-4
മേക്കപ്പിനെക്കുറിച്ച് കൂടുതൽ അറിയുന്നത് കാവ്യ മാധവനാണെന്നും ഉണ്ണി അഭിമുഖത്തിൽ പറയുന്നുണ്ട്. സെലിബ്രിറ്റി മേക്കപ്പിനൊപ്പം വെഡ്ഡിംഗ് മേക്കപ്പും ഉണ്ണി ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ ഉണ്ണിയുടെ മേക്കപ്പുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.