bredcrumb

കറുപ്പിനഴകില്‍ വീണ നന്ദകുമാര്‍; പുത്തന്‍ ഫോട്ടോഷൂട്ട് കാണാം

By Abin M P
| Published: Saturday, January 11, 2025, 00:14 [IST]
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വീണ നന്ദകുമാര്‍. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഒരിടം നേടാന്‍ വീണയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും വീണ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വീണ നന്ദകുമാര്‍.

ഇപ്പോഴിതാ വീണ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കറുത്ത ഷര്‍ട്ട് ധരിച്ചാണ് വീണ എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Veena Nandakumar
1/5

ബൊഗെയ്ന്‍വില്ലെ ആണ് വീണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് വീണയുടേതായി അണിയറയിലുള്ളത്.
Veena Nandakumar
2/5

രണ്ടാമതായി വീണ അഭിനയിച്ച മലയാളം ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. ഈ ചിത്രത്തിലൂടെയാണ് വീണ താരമാകുന്നത്.
Veena Nandakumar
3/5

കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ തമിഴിലും അഭിനയിച്ചു.
Veena Nandakumar
4/5

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സിനിമാ രംഗത്തു നിന്നുള്ളവരും കമന്റുമായി എത്തിയിട്ടുണ്ട്.
Veena Nandakumar
5/5

ബോള്‍ഡ് ലുക്കിലാണ് വീണ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
X