bredcrumb

എവിടെ പോയാലും എനിക്കിഷ്ടം...; ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ, പ്രശംസിച്ച് ആരാധകർ

By Abhinand Chandran
| Published: Saturday, February 15, 2025, 22:37 [IST]
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. അഭിനയ രം​ഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും മുമ്പ് ചെയ്ത സിനിമകളിലൂടെ നവ്യക്ക് പ്രേക്ഷക മനസിൽ ലഭിച്ച ലഭിച്ച സ്നേഹം ഇന്നും നിലനിൽക്കുന്നു. മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ എന്നിവർ ഏറ്റവും തിരക്കേറിയ നടിമാരായിരുന്ന കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. വിവാഹത്തിന് ശേഷമാണ് നവ്യ അഭിനയ രം​ഗം വിട്ടത്. ഭർത്താവിനൊപ്പം മുംബെെയിലക്ക് താമസം മാറുകയും ചെയ്തു.  പിന്നീട് നവ്യ കേരളത്തിലേക്ക് തിരിച്ചെത്തി. 

Navya Nair
1/6

കഴിഞ്ഞ അഞ്ച് വർഷത്തോളമായി താൻ കേരളത്തിൽ തന്നെയാണെന്ന് അടുത്തിടെ നവ്യ പറയുകയുണ്ടായി. നവ്യ പങ്കുവെച്ച പുതിയ ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
Navya Nair
2/6

എംടിയുടെ പുസ്തകം വായിച്ചിരിക്കുന്ന ഫോട്ടോകളാണ് നവ്യ പങ്കുവെച്ചത്. എവിടെയും തനിക്ക് ഇഷ്ടം പുസ്തകങ്ങളാണെന്ന് ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുമുണ്ട്.
Navya Nair
3/6

നീല നിറത്തിലുള്ള ടോപ്പാണ് നവ്യ ധരിച്ചിരിക്കുന്നത്. നവ്യയുടെ സൗന്ദര്യത്തെ ആരാധകർ പ്രശംസിച്ചു. ജാനകി ജാനെയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
Navya Nair
4/6

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. വികെപി സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി.
Navya Nair
5/6

കരിയറിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ച് നവ്യ നേരത്തെ സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് വിവാഹം ചെയ്താൽ നടിമാർ അഭിനയ രം​ഗം വിടുന്നത് പതിവായിരുന്നു. അന്ന് ആ രീതി താനും പിന്തുടർന്നെന്നാണ് നവ്യ പറഞ്ഞത്.
Navya Nair
6/6

പാതിരാത്രിയാണ് നവ്യ നായരുടെ പുതിയ സിനിമ. സൗബിൻ ഷാഹിർ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീനയാണ്. സിനിമ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ‍
X