bredcrumb

ഭാര്യയും ഭർത്താവിൽ നിന്നും ഇന്ന് മറിയത്തിന്റെ പപ്പയും മമ്മയും; വിവാ​ഹ വാർഷിക ദിനത്തിൽ ദുൽഖർ, ഫോട്ടോകൾ കാണാം

By Abhinand Chandran
| Published: Sunday, December 22, 2024, 18:08 [IST]
പാൻ ഇന്ത്യൻ താരമായി കരിയറിലെ മികച്ച സമയത്താണ് ദുൽഖർ സൽമാൻ ഇപ്പോഴുള്ളത്. മലയാളത്തിൽ താരം സജീവമല്ലെങ്കിലും മറ്റ് ഭാഷകളിൽ മികച്ച അവസരങ്ങൾ ദുൽഖറിന് ലഭിക്കുന്നു. ഒ‌ടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മികച്ച വിജയമാണ് നേടിയത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും താരം ശ്രദ്ധ നൽകുന്നു. ഭാര്യ അമാൽ സൂഫിയക്കും മകൾ മറിയക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദുൽഖർ സൽമാൻ. വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 

Dulquer Salmaan
1/6

ഭാര്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോകളാണ് ദുൽഖർ പങ്കുവെച്ചത്. ഹൃദ്യമായ കുറിപ്പും നടൻ പങ്കുവെച്ചി‌ട്ടുണ്ട്. പരസ്പരം ഭാര്യയും ഭർത്താവുമെന്ന് വിളിച്ച് ശീലിക്കാൻ ശ്രമിച്ചവരിൽ നിന്നും ഇന്ന് നമ്മൾ മറിയത്തിന്റെ പപ്പയും മമ്മയുമായി അറിയപ്പെടുന്നു. നമ്മൾ ഒരുപാട് ദൂരം താണ്ടി.
Dulquer Salmaan
2/6

ഞാൻ സഞ്ചരിക്കാൻ ഇഷ്‌ടപ്പെടുന്ന പാതകൾ തന്നെയാണ് എന്റെ ജീവിതം. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും. ചിലപ്പോൾ സ്പീഡ് ബ്രേക്കറുകളും കുഴികളും. പക്ഷെ നല്ല സമയത്ത് ഏറ്റവും മികച്ച കാഴ്ചകളുള്ള സു​ഗമമായ യാത്രയും. എല്ലാത്തിലൂടെയും കടന്ന് പോയി‌ട്ടുണ്ട്.
Dulquer Salmaan
3/6

നിന്റെ കെെ പിടിക്കാനാകുന്നി‌ടത്തോളം നമ്മൾക്ക് എവി‌‌ടെയും എത്തിച്ചേരാമെന്ന് ഞാൻ വിശ്വസിക്കുന്നെന്നും ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
Dulquer Salmaan
4/6

ദുൽഖറിന്റെയും അമാലിന്റെയും 13ാം വിവാഹ വാർഷിക ദിനമാണിന്ന്. 25ാം വയസിലാണ് ദുൽഖർ വിവാഹ ജീവിതത്തിലേക്ക് ക‌ടക്കുന്നത്. അന്ന് ദുൽഖർ സിനിമാ രം​ഗത്തേക്ക് വന്നിട്ടില്ല.
Dulquer Salmaan
5/6

ഒരേ സ്കൂളിൽ പഠിച്ചവരാണ് ദുൽഖറും അമാലും. ദുൽഖറിനേക്കാൾ അഞ്ച് വയസ് കുറവാണ് അമാലിന്. ഏറെക്കാലത്തിന് ശേഷം വീണ്ടും കണ്ടപ്പോഴാണ് ഇവർ അടുക്കുന്നത്. 2011 ഡിസംബർ 22 ന് വിവാഹവും നടന്നു.
Dulquer Salmaan
6/6

2017 ലാണ് ദമ്പതികൾക്ക് മകൾ പിറക്കുന്നത്. കരിയറിലെ തിരക്കുകളിലാണ് ദുൽഖർ സൽമാനിപ്പോൾ. കിം​ഗ് ഓഫ് കൊത്തയാണ് മലയാളത്തിൽ നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
X