bredcrumb

ക്യൂട്ട് ഭാവങ്ങളില്‍ വാമിഖ ഗബ്ബി; ഇത് വാമിഖയല്ല പ്രേമിഖയാണെന്ന് ആരാധകര്‍

By Abin M P
| Published: Friday, January 24, 2025, 21:29 [IST]
ബോളിവുഡിലെ പുത്തന്‍ താരോദയമാണ് വാമിഖ ഗബ്ബി. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ വാമിഖയെ വിളിക്കുന്നത്. തന്റെ സൗന്ദര്യവും ക്യൂട്ട്‌നെസും കൊണ്ട് സോഷ്യല്‍ മീഡിയയെ കയ്യിലെടുത്തിരിക്കുകയാണ് വാമിഖ. പലരും ഐശ്വര്യ റായിയുടെ തുടക്കകാലത്തോട് പോലും വാമിഖയെ വിശേഷിപ്പിക്കുന്നുണ്ട്.

വരുണ്‍ ധവാനൊപ്പം അഭിനയിച്ച ബേബി ജോണിന്റെ പ്രൊമോഷന്‍ സമയത്താണ് വാമിഖ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. അതേസമയം മലയാളികള്‍ക്ക് വാമിഖയെ നേരത്തെ തന്നെ അറിയാം. സൗന്ദര്യം മാത്രമല്ല കഴിവുമുള്ള നടിയാണ് വാമിഖ ഗബ്ബി. ഇപ്പോഴിതാ വാമിഖയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്.

Wamiqa Gabbi
1/6

ബേബി ജോണ്‍ ആണ് വാമിഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കിക്കി, ജീനി, ദില്‍ ക ദര്‍വാസ ഖോല്‍ ന ഡാര്‍ലിംഗ്, ഭൂത് ബംഗ്ല തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.
Wamiqa Gabbi
2/6

മലയാളത്തിലേക്കും വാമിഖ ഈ വര്‍ഷം തിരികെ വരും. ആസിഫ് അലി നായകനായ ടിക്കി ടാക്കയിലൂടൊയണ് തിരിച്ചുവരവ്.
Wamiqa Gabbi
3/6

ഒടിടിയിലൂടെയാണ് വാമിഖ ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ഖൂഫിയ, 83, ഫുര്‍സത്ത് തുടങ്ങിയ ഷോകളിലൂടെ വാമിഖ കയ്യടി നേടുകയായിരുന്നു.
Wamiqa Gabbi
4/6

പിന്നീട് 9 എന്ന മലയാള ചിത്രത്തിലും വാമിഖ അഭിനയിച്ചിരുന്നു. തുടര്‍ന്നാണ് വാമിഖ ബോളിവുഡില്‍ സ്ഥിര സാന്നിധ്യമാണ്.
Wamiqa Gabbi
5/6

ഗോദ എന്ന ചിത്രത്തിലൂടെയാണ് വാമിഖ മലയാളത്തിലെത്തുന്നത്. ചിത്രം ഹിറ്റാവുകയും വാമിഖ താരമായി മാറുകയും ചെയ്തു.
Wamiqa Gabbi
6/6

ബാലതാരമായി സിനിമയിലെത്തിയ വാമിഖ പിന്നീട് നായികയായി മാറുകയായിരുന്നു. പഞ്ചാബി സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്.
X