bredcrumb

ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം

By Akhil Mohanan
| Published: Wednesday, November 9, 2022, 18:00 [IST]
ഹിസ്റ്റോറിക്കൽ സിനിമകൾ ഏതു ഭാഷയിലും എല്ലാകാലത്തും കാണാൻ സാധിക്കുന്നതാണ്. തങ്ങളുടെ നാടിന്റെ ചരിത്രം കാണിക്കുന്നതിലൂടെ ഒരു കാലഘട്ടം, അവിടുത്തെ ജനങ്ങൾ, മാറ്റം,  ചരിത്ര നായകന്മാർ തുടങ്ങിയവൻ മുന്നോട്ട് വയ്ക്കാൻ ഇത്തരം ചിത്രങ്ങൾക്ക് സാധിക്കും. ഇത്തരം സിനിമകൾ അനവധിനിറങ്ങുന്ന ഒരു കാലഘട്ടമാണ് ഇത്. അവയിൽ പലതും ചരിത്രം വളച്ചൊടിക്കാനും പറ്റുന്നതരത്തിലാണ് വരുന്നത്.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
1/12

മലയാള സിനിമകൾ എടുത്തു നോക്കിയാൽ ചരിത്ര സിനിമകൾ അനവധിയുണ്ടായിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം പറയുന്നതും ഇവിടെ ജീവിച്ചിരുന്നതുമായ ചരിത്ര കഥാപാത്രങ്ങളുടെ ജീവിതം കാണിക്കുന്നതുമായ അനവധി ചിത്രങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞിട്ടുണ്ട്. പ്രേം നസീർ മുതൽ മോഹൻലാലും പുതുമുഖ താരങ്ങൾ വരെ ഇത്തരം സിനിമകൾ ചെയ്തിട്ടുണ്ട്. മലയാളത്തിലെ മികച്ച ചരിത്ര സിനിമകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
2/12

മോളിവുഡിലെ ഏറ്റവും വലിയ മുതൽമുടക്കിൽ വന്ന ചിത്രമായിരുന്നു മരക്കാർ അറബികടലിന്റെ സിംഹം. മോഹൻലാൽ മരക്കാറായി വന്ന ചിത്രം വലിയ ഹൈപ്പ് നൽകിയെങ്കിലും തിയേറ്ററിൽ വലിയ പരാജയം ആയിമാറി. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം വലിയ നെഗറ്റീവ് റിവ്യൂസ് നേടാനിടയായി.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
3/12

മലയാളത്തിൽ ചരിത്ര വേഷങ്ങൾ ചെയ്യാൻ ശരീരം കൊണ്ടും അഭിനയം കൊണ്ടും സാധിക്കുന്ന ഒരേയൊരു നടൻ മാത്രമേ ഉള്ളു, അതു മമ്മൂട്ടി ആണ്. മമ്മൂട്ടി-ഹരിഹരൻ-എംടി വാസുദേവൻ നയർ കൊമ്പോയിൽ വന്ന ചിത്രമായിരുന്നു പഴശ്ശിരാജ. കേരളവർമ്മ പഴശ്ശിരാജയായി മമ്മൂക്ക വന്നപ്പോൾ മലയാളികൾക്ക് അതു വലിയ സിനിമ അനുഭവം ആയിരുന്നു.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
4/12

പ്രിയദർശൻ ചെയ്ത ക്ലാസിക്ക് സിനിമയാണ് കാലാപാനി. ബ്രിട്ടീഷ് ഇന്ത്യയിലെ കഥാപറഞ്ഞ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, പ്രഭു, തബു തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. അഭിനയം കൊണ്ടും പ്രിയദർശന്റ മികച്ച മേക്കിങ് കൊണ്ടും ഭംഗിയുള്ള ഗാനങ്ങൾ കൊണ്ടും ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
5/12

പൃഥ്വിരാജിനെ വച്ചു സന്തോഷ്‌ ശിവൻ ഒരുക്കിയ പീരീഡ് ഡ്രാമയായിരുഞ്ഞു ഉറുമി. ശങ്കർ രാമകൃഷ്ണന്റെ മികച്ച സ്ക്രിപ്റ്റ് തന്നെയായിരുന്നു സിനിമയുടെ നട്ടെല്ല്. അതിനൊപ്പം പൃഥ്വിയുടെ അഭിനയവും സന്തോഷ്‌ ശിവന്റെ മെക്കിങ്ങും കൊണ്ട് ക്ലാസിക്കായി മാറി ചിത്രം.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
6/12

2011ൽ റിലീസ് ചെയ്ത സിനിമയിരുന്നു വീരപുത്രൻ. ഖിലാഫത്ത് പ്രസ്ഥാനവും സ്വതന്ത്ര സമരസേനാനി മുഹമ്മദ്‌ അബ്ദുൽ റഹ്മാന്റെ ജീവിതവും പറഞ്ഞ ചിത്രം മികച്ച പീരീഡ് ഡ്രാമ തന്നെയാണ്. ചിത്രം സംവിധാനം ചെയ്തത് പിടി കുഞ്ഞുമുഹമ്മദ് ആണ്. ചിത്രത്തിൽ നായകനായത് നടൻ നരേൻ ആയിരുന്നു.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
7/12

ശ്രീനാരായണ ഗുരുവിന്റെ ജീവിതം തുറന്നു കാട്ടിയ സിനിമയിരുന്നു യുഗപുരുഷൻ. 2010ൽ വന്ന ചിത്രത്തിൽ തലൈവാസൽ വിജയ് ആയിരുന്നു ശ്രീനാരായണ ഗുരു ആയത്. ചിത്രത്തിൽ മമ്മൂട്ടിയും മുഖ്യ വേഷത്തിൽ വന്നിരുന്നു. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ എടുത്തു കാണിക്കാൻ സാധിച്ചിട്ടുണ്ട് ചിത്രത്തിന്.
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
8/12

കമലിന്റെ സംവിധാനത്തിൽ പുറത്ത വന്ന ചിത്രമായിരുന്നു സെല്ലുലോയ്ഡ്. പൃഥിരാജ് മുഖ്യ വേഷത്തിൽ വന്ന ചിത്രം മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ കഥയായിരുന്നു പറഞ്ഞത്. ചിത്രം ജെസി ഡാനിയലിന്റെ ജീവിതത്തിലേക്ക് മാത്രം പോകാതെ അന്നത്തെ കേരള സാമൂഹിക സാഹചര്യം കാണിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്
ചരിത്ര സിനിമകൾ, ചരിത്രത്തിൽ ഇടം നേടിയവ... മോളിവുഡിലെ ഹിസ്റ്റോറിക്കൽ സിനിമകൾ നോക്കാം
9/12

എംടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടിയുടെ എക്കാലത്തെയും പ്രശസ്തമായ വടക്കൻ ചന്തു എന്ന കഥാപാത്രം ഈ സിനിമയിലേതാണ്. വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ വന്ന സിനിമ മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക്കായാണ് കണക്കാക്കുന്നത്.
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+