bredcrumb

തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

By Akhil Mohanan
| Published: Monday, May 15, 2023, 16:28 [IST]
മലയാളത്തിലെ യുവ നായകന്മാരിൽ മുന്നിലാണ് ടോവിനോ തോമസ്. മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന താരത്തിന് കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങുണ്ട്. സമീപകാലത്ത് മലയാളത്തിൽ താരത്തിന് വ്യത്യസ്തമായി സിനിമകൾ ലഭിക്കുന്നുണ്ട്. അവയിൽ ഒട്ടുമിക്കവയും സൂപ്പർ ഹിറ്റാണ്. ആ നിരയിൽ അവസാനം വന്നത് 2018 ആണ്. സിനിമയിൽ ഒരു ഗോഡ് ഫാദറും ഇല്ലാതെ ഒറ്റയ്ക്ക് വളർന്നു വന്ന താരമാണ് ടോവിനോ.
തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
1/7

മലയാളത്തിന് പുറമേ തമിഴിലും താരം അഭിനയിക്കാറുണ്ട്. ഒരേ സമയം നായകനായും പ്രതി നായകനായും തിളങ്ങുന്ന ടോവിനോയ്ക്ക് ഇനിവരാനിരിക്കുന്നത് അനവധി ചിത്രങ്ങളാണ്. ടോവിനോയുടെ മികച്ച ചില സിനിമകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
2/7

ഈ വർഷം മലയാളത്തിൽ സൂപ്പർ ഹിറ്റടിച്ച ചിത്രമാണ് 2018. ജൂഡ് ആന്റണ് ജോസഫ് ഒരുക്കിയ സിനിമ കേരളത്തിലെ പ്രളയകാലത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്. അനവധി താരങ്ങൾ അണിനിരന്ന സിനിമയിൽ ടോവിനോയുടെ കഥാപാത്രം വളരെ മികച്ചതാണ്.
തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
3/7

2021ൽ ഇറങ്ങിയ ഒരു സൈക്കോളജിക്കൽ സിനിമയാണ് കള. കഥാപാത്രങ്ങൾക്ക് വേണ്ടി ബോഡി ട്രാൻസ്ഫർമേഷൻ ചെയ്യുന്ന ടോവിനോ ഈ സിനിമയിൽ വേറിട്ട ലുക്കിലാണ് വന്നത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്ത സിനിമയിൽ ടോവിനോയുടെ പെർഫോർമൻസ് വളരെ മികച്ചതാണ്.
തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
4/7

മോളിവുഡിലെ ആദ്യ സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. കോമഡിയുടെ പശ്ചാത്തലത്തിലാണ് ഈ സൂപ്പർ ഹീറോ സിനിമ ബേസിൽ ജോസഫ് ഒരുക്കിയത്. ചിത്രത്തിൽ ടോവിനോ വളരെ ഭംഗിയായാണ് മിന്നൽ മുരളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ സൂപ്പർ ഹിറ്റായിരുന്നു.
തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
5/7

കഴിഞ്ഞ വർഷത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു തല്ലുമാല. ഖാലിദ് റഹ്മാന്റെ വ്യത്യസ്തമായ മേക്കിങ്ങ് ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചിരുന്നു. സിനിമയിൽ വാസിം എന്ന കഥാപാത്രമായി ടേവിനോയുടെ അഴിഞ്ഞാട്ടമായിരുന്നു.
തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
6/7

ആഷിഖ് അബു മലയാളത്തിൽ ഒരുക്കിയ പ്രണയ കാവ്യമാണ് മായാനദി. റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ടോവിനോ അവതരിപ്പിച്ച മാത്തൻ എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സിനിമ ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.
തുടരെ ഹിറ്റുകൾ... അടുത്ത മോളിവുഡ് സൂപ്പർ സ്റ്റാറോ? ടോവിനോ തോമസിന്റെ ബെസ്റ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
7/7

അഖിൽ പോൾ-അനസ് ഖാൻ എന്നിവർ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഫോറൻസിക്. ചിത്രത്തിൽ ടോവിനോയുടെ ഫോറൻസിക് ഓഫീസറുടെ വേഷം വളരെ മികച്ചതായിരുന്നു. മലയാളത്തിലെ മികച്ച ത്രില്ലറുകളിലാണ് ഈ ചിത്രത്തിന്റെ സ്ഥാനം.

X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+