'ഈ അധ്യാപകരെ മലയാളി ഒരിക്കലും മറക്കില്ല'; താരങ്ങൾ‌ അവതരിപ്പിച്ച് ഹിറ്റാക്കിയ ടീച്ചർ കഥാപാത്രങ്ങൾ!

  നമ്മുടെ നന്മക്കുവേണ്ടിയും നേർവഴി നടത്താനും രക്ഷിതാക്കളെപോലെ പ്രയത്​നിക്കുന്നവരാണ്​ അധ്യാപകർ. സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വിദ്യാർഥികളിലേക്ക്​ പകർന്ന് നൽകുന്ന അധ്യാപകർ ഈ സമൂഹത്തിന്റെയാകെ മാതൃകയാകേണ്ടവരാണ്. നാളെത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ അവർ വഹിക്കുന്ന പങ്ക്​ ചില്ലറയൊന്നുമല്ല. നമ്മുടെ താരങ്ങൾ അവതരിപ്പിച്ച് നമ്മെ കുടു കുടെ ചിരിപ്പിച്ച ചില അധ്യാപക കഥാപാത്രങ്ങൾ പരിചയപ്പെടാം... 
  By Ranjina Mathew
  | Published: Friday, September 23, 2022, 22:42 [IST]
  'ഈ അധ്യാപകരെ മലയാളി ഒരിക്കലും മറക്കില്ല'; താരങ്ങൾ‌ അവതരിപ്പിച്ച് ഹിറ്റാക്കിയ ടീച്ചർ കഥാപാത്രങ്ങൾ!
  1/5
  ഉപ്പുമാവിന്റെ ഇം​ഗ്ലീഷ് സോൾട്ട് മാം​ഗോ ട്രീയാണെന്ന് തന്റെ വിദ്യാർഥികളെ പഠിപ്പിച്ച ദിവാകരൻ എന്ന അധ്യാപകനെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം സിനിമയിൽ മോഹൻലാലാണ് വ്യാജ അധ്യാപകനായി അഭിനയിച്ച് വിസ്മയിപ്പിച്ചത്. ചിത്രത്തിൽ മേനകയായിരുന്നു നായിക. ‌‌
  ഉപ്പുമാവിന്റെ ഇം​ഗ്ലീഷ് സോൾട്ട് മാം​ഗോ ട്രീയാണെന്ന് തന്റെ വിദ്യാർഥികളെ പഠിപ്പിച്ച ദിവാകരൻ...
  Courtesy: youtube
  'ഈ അധ്യാപകരെ മലയാളി ഒരിക്കലും മറക്കില്ല'; താരങ്ങൾ‌ അവതരിപ്പിച്ച് ഹിറ്റാക്കിയ ടീച്ചർ കഥാപാത്രങ്ങൾ!
  2/5
  നിവിൻ പോളിയുടേയതായി തിയേറ്ററുകളിലെത്തി ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വാധീനിച്ച സിനിമയാണ് പ്രേമം. ചിത്രത്തിൽ നടൻ വിനയ് ഫോർട്ട് ചെയ്ത അധ്യാപക കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധനേടിയ ഒന്നായിരുന്നു. ജാവ സിംപിളാണെന്ന് വിദ്യാർഥികളോട് പറയുന്ന വിമൽ സാർ ഇന്നും ട്രോളുകളിലും മീമുകളിലും നിറഞ്ഞ് നിൽക്കുന്നുണ്ട്. 
  നിവിൻ പോളിയുടേയതായി തിയേറ്ററുകളിലെത്തി ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വാധീനിച്ച സിനിമയാണ്...
  Courtesy: youtube
  'ഈ അധ്യാപകരെ മലയാളി ഒരിക്കലും മറക്കില്ല'; താരങ്ങൾ‌ അവതരിപ്പിച്ച് ഹിറ്റാക്കിയ ടീച്ചർ കഥാപാത്രങ്ങൾ!
  3/5
  ബേബി ശ്യാമിലി, ജയറാം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ പൂക്കാലം വരവായി എന്ന സിനിമയിലും പ്രേക്ഷകരെ ചിരിപ്പിച്ചൊരു ടീച്ചറുണ്ട്. നടി കൽപ്പനയാണ് കർക്കശക്കാരിയും പരിഷ്കാരിയുമായ  ട്യൂഷൻ ടീച്ചറുടെ വേഷം അവതരിപ്പിച്ചത്. വളരെ രസകരമായിട്ടാണ് ചിത്രത്തിലെ കുറച്ച് സീനിൽ മാത്രം വരുന്ന തന്റെ കഥാപാത്രത്തെ കൽപ്പന അവതരിപ്പിച്ചത്. 
  ബേബി ശ്യാമിലി, ജയറാം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ പൂക്കാലം വരവായി എന്ന സിനിമയിലും...
  Courtesy: youtube
  'ഈ അധ്യാപകരെ മലയാളി ഒരിക്കലും മറക്കില്ല'; താരങ്ങൾ‌ അവതരിപ്പിച്ച് ഹിറ്റാക്കിയ ടീച്ചർ കഥാപാത്രങ്ങൾ!
  4/5
  കഥാപാത്രങ്ങളിലൂടെ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത നടൻ കുതിരവട്ടം പപ്പു അനശ്വരമാക്കിയ ഒരു അധ്യാപക കഥപാത്രമാണ് മിന്നാരത്തിലേത്. കുട്ടികളെ വരച്ച വരയിൽ നിർത്തുന്ന കാർക്കശകാരനായ ക്ലീറ്റസ് എന്ന അധ്യാപകനെയാണ് ചിത്രത്തിൽ പപ്പു അവതരിപ്പിച്ചത്. പക്ഷെ പപ്പുവുള്ള ഓരോ സീനുകളും പ്രേക്ഷകനെ കുടുകുടെ ചിരിപ്പിക്കും. 
  കഥാപാത്രങ്ങളിലൂടെ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത നടൻ കുതിരവട്ടം പപ്പു അനശ്വരമാക്കിയ ഒരു...
  Courtesy: youtube
  'ഈ അധ്യാപകരെ മലയാളി ഒരിക്കലും മറക്കില്ല'; താരങ്ങൾ‌ അവതരിപ്പിച്ച് ഹിറ്റാക്കിയ ടീച്ചർ കഥാപാത്രങ്ങൾ!
  5/5
  ആമിന ടൈലേഴ്സ് എന്ന ചിത്രത്തിൽ നർമ്മം നിറച്ച അധ്യാപക വേഷമാണ് നടൻ ഇന്നസെന്റ് ചെയ്തത്. കുട്ടികളെ പഠിപ്പിച്ചുകൊണ്ട് തന്നെ അടുത്തുള്ള ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപികയെ വളയ്ക്കാൻ നോക്കുന്ന ഇന്നസെന്റിന്റെ അധ്യാപക കഥാപാത്രം പ്രേക്ഷകർ ഒരിക്കലും മറക്കില്ല. 
  ആമിന ടൈലേഴ്സ് എന്ന ചിത്രത്തിൽ നർമ്മം നിറച്ച അധ്യാപക വേഷമാണ് നടൻ ഇന്നസെന്റ് ചെയ്തത്. കുട്ടികളെ...
  Courtesy: youtube
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X