bredcrumb

സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

By Akhil Mohanan
| Published: Thursday, May 4, 2023, 16:54 [IST]

സൈ-ഫൈ സിനിമകളിൽ ഏറ്റവും ആരാധകരുള്ള ഒരു സബ്ജോണർ ആണ് ടൈം ട്രാവൽ സിനിമകൾ. കഴിഞ്ഞ കാലത്തേക്കും മുൻകാലത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന കഥകൾ പറയുന്ന ഇത്തരം സിനിമകൾക്ക് ലോകത്ത് എവിടെയും ആരാധകർ ഉണ്ടാകാറുണ്ട്. ഇന്റർസ്ടെല്ലാർ, പ്രീഡെസൈറ്റിനേഷൻ തുടങ്ങിയ ടൈം ട്രാവൽ ചിത്രങ്ങൾക്ക് ഇന്ത്യയിലും ഹിറ്റായിട്ടുണ്ട്.
സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
1/7

ഇന്ത്യൻ സിനിമയിൽ പ്രധാനമായും സൗത്ത് ഇന്ത്യൻ സിനിമകളിലും ഇത്തരം ചിത്രങ്ങൾ അനാവധിയുണ്ടായിട്ടുണ്ട്. കഥകൊണ്ടും മേക്കിങ്ങ് കൊണ്ടും ആരാധകരെ ആകർഷിക്കാൻ ഇവയിൽ പലതിനും സാധിച്ചിട്ടുമുണ്ട്. ആരാധകരെ ആകർഷിച്ച് ചില സൗത്ത് ഇന്ത്യൻ ടൈം ട്രാവൽ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
2/7

വെങ്കട്ട് പ്രഭു ഒരുക്കിയ മാനാട് ആണ് ലിസ്റ്റിൽ ആദ്യം വരുന്നത്. സിമ്പു നായകനായി വന്ന തമിഴ് ചിത്രം വലിയ ഹിറ്റായിരുന്നു. വളരെ ചെറിയ ബഡ്ജറ്റിൽ വന്ന ചിത്രം അനവധി ഫ്ലോപ്പുകൾക്ക് ശേഷം സിമ്പു എന്ന നടന്റെ തിരിച്ചുവരവ് കൂടെയാണ്. ചിത്രത്തിന്റെ മെക്കിങ്ങും സ്ക്രിപ്റ്റും തന്നെയാണ് പ്രധാന ആകർഷണം.
സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
3/7

സൂര്യ നായകനായി വന്ന സൈ-ഫൈ ചിത്രമാണ് 24. സൂര്യ മൂന്നു ഗേറ്റപ്പിൽ വന്ന ചിത്രം വലിയ കളക്ഷൻ നേടിയ സിനിമയാണ്. വിക്രം കുമാർ ഒരുക്കിയ ചിത്രം ഒരു വച്ച് മെക്കാനിക്കിന്റെ ജീവിത്തിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. സാമന്ത, നിത്യ മേനോൻ എനിവറായിരുന്നു സിനിമയിൽ നായിക വേഷം ചെയ്തിരുന്നത്.
സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
4/7

തമിഴിലെ ഒരു അണ്ടർ റേറ്റഡ് ചിത്രമാണ് ഇൻട്രു നേട്ര് നാളൈ. ആർ രവി കുമാർ ഒരുക്കിയ സൈ-ഫൈ കോമഡി ചിത്രത്തിൽ ടൈം മെഷീൻ കണ്ടുപിടിക്കുന്നതും അതുവച്ച് ട്രാവൽ ചെയ്യുന്നതുമാണ് സിനിമ പറയുന്നത്. വിഷ്ണു വിശാൽ, മിയ ജോർജ് എന്നിവറായിരുന്നു മുഖ്യ വേഷം ചെയ്തിരുന്നത്.
സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
5/7

കഴിഞ്ഞ വർഷം വന്ന തെലുങ്ക് ചിത്രമാണ് ഭിംഭിസാര. നന്ദമൂരി കല്യാൺ റാം നായകനായി വന്ന ചിത്രം രണ്ടു കാലഘട്ടത്തിൽ ജീവിക്കുന്ന ഒരാളുടെ കഥയാണ് പറഞ്ഞത്. മല്ലിധി വശിഷ്ട സംവിധാനം ചെയ്ത ചിത്രം വലിയ ക്യാൻവാസിൽ വന്ന ചിത്രമാണ്. സംയുക്ത മേനോനാണ് നായികയായത്.
സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
6/7

കാർത്തിക് യോഗി ഒരുക്കിയ കോമഡി സൈ-ഫൈ ചിത്രമാണ് ഡിക്കിലോണ. സാന്താനം നായകനായി വന്ന ചിത്രത്തിൽ അനഘയായിരുന്നു നായിക. ഫുൾ കോമഡി എന്റെർറ്റൈനറായാണ് ചിത്രം വന്നിരുന്നത്. മികച്ച അഭിപ്രായങ്ങൾ ചിത്രം നേടിയിരുന്നു.
സൌത്തിലെ മികച്ച ടൈം ട്രാവൽ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
7/7

ഷർവാനന്ദ്, ഋതു വർമ തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന ചിത്രമാണ് ഒക്കെ ഒക ജീവിതം. ചിത്രത്തിൽ അമല അക്കിനേനി മുഖ്യ വേഷം ചെയിരുന്നു. ശ്രീ കാർത്തിക് ഒരുക്കിയ മികച്ച ഒരു ടൈം ട്രാവൽ ചിത്രമാണ്. ഒരു ഫാമിലി എന്റെർറ്റൈനറായാണ് ചിത്രം വന്നത്.
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+