By
Akhil Mohanan
| Published: Wednesday, February 1, 2023, 16:47 [IST]
ഫിലിംഫെയർ അവാർഡ് ഇന്ത്യയിലെ ഓസ്കാർ അവാർഡ് പോലെയാണ്. സൗത്തിലും ബോളിവുഡിലും രണ്ടു വലിയ ചടങ്ങായി നടക്കുന്ന ഫിലിംഫയർ വലിയ അവാർഡ് നിശ തന്നെയാണ്. തെന്നിന്ത്യയിൽ ഈ അവാർഡ് നിശയിൽ സൗത്തിലെ മുഴുവൻ താരങ്ങളും സൂപ്പർ സ്റ്റൈലിഷായാണ് എത്തിച്ചേരുക.
1/7
ഫിലിംഫെയറിൽ മികച്ച നായികയായി ഏറ്റവും തവണ തിളങ്ങിയ മോളിവുഡ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Most No: Of FilmFare Award For Best Actress In Malayalam, Manju Warrier Tops - Filmibeat Malayalam
/photos/most-no-of-filmfare-award-for-best-actress-in-malayalam-manju-warrier-tops-fb86712.html
ഫിലിംഫെയറിൽ എക്കാലത്തും മലയാള സിനിമകൾക്ക് വലിയ സ്ഥാനം ഉണ്ടാകാറുണ്ട്. മികച്ച മലയാള ചിത്രങ്ങൾ ചടങ്ങിൽ ആദരിക്കാറുമുണ്ട്. മോളിവുഡിലെ മികച്ച നായികമാർ ഫിലിംഫെയറിൽ മികച്ച നടിക്കുള്ള അവാർഡുകൾ വാങ്ങാറുമുണ്ട്. ഏറ്റവും തവണ ഫിലിംഫെയർ വേദിയിൽ മലയാള സിനിമയിലൂടെ മികച്ച നടിക്കുള്ള അവാർഡ് വാങ്ങിയത് ആരൊക്കെയെന്ന് നോക്കാം.
2/7
ഫിലിംഫെയറിൽ മികച്ച നായികയായി ഏറ്റവും തവണ തിളങ്ങിയ മോളിവുഡ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Most No: Of FilmFare Award For Best Actress In Malayalam, Manju Warrier Tops - Filmibeat Malayalam
/photos/most-no-of-filmfare-award-for-best-actress-in-malayalam-manju-warrier-tops-fb86712.html#photos-1
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ആണ് ലിസ്റ്റിൽ ഒന്നാമതായുള്ളത്. നടി ഫിലിംഫെയർ വേദിയിൽ ആറ് തവണയാണ് മികച്ച നായികയായിട്ടുള്ളത്. സിനിമയിൽ വർഷങ്ങളോളം തിളങ്ങി നിൽക്കുന്ന നടി മലയാളത്തിന് പുറമെ തമിഴിലും ഇപ്പോൾ സജീവമാണ്.
3/7
ഫിലിംഫെയറിൽ മികച്ച നായികയായി ഏറ്റവും തവണ തിളങ്ങിയ മോളിവുഡ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Most No: Of FilmFare Award For Best Actress In Malayalam, Manju Warrier Tops - Filmibeat Malayalam
/photos/most-no-of-filmfare-award-for-best-actress-in-malayalam-manju-warrier-tops-fb86712.html#photos-2
തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ലക്ഷ്മി. നായികയായി വന്ന താരം ഇന്ന് അമ്മ വേഷങ്ങളിലും അമ്മൂമ്മ വേഷങ്ങളിലും സജീവമാണ്. മോളിവുഡിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും വരെ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്കായി മൂന്ന് തവണയാണ് നടി മികച്ച നടിയായി വന്നത്.
4/7
ഫിലിംഫെയറിൽ മികച്ച നായികയായി ഏറ്റവും തവണ തിളങ്ങിയ മോളിവുഡ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Most No: Of FilmFare Award For Best Actress In Malayalam, Manju Warrier Tops - Filmibeat Malayalam
/photos/most-no-of-filmfare-award-for-best-actress-in-malayalam-manju-warrier-tops-fb86712.html#photos-3
നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും സജീവമായിരിക്കുന്ന നടിയാണ് മീരാ ജാസ്മിൻ. ഇടവേളക്ക് ശേഷം നല്ല സിനിമകൾ ലഭിക്കാത്ത നടി മുൻപ് മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. സൗത്തിലെ എല്ലാ ഭാഷകളിലും തിളങ്ങി നിന്നിരുന്ന താരം മൂന്ന് തവണയാണ് ഫിലിംഫെയറിൽ മലയാള സിനിമയ്ക്കായി മികച്ച നടിയുടെ അവാർഡ് വാങ്ങിയത്.
5/7
ഫിലിംഫെയറിൽ മികച്ച നായികയായി ഏറ്റവും തവണ തിളങ്ങിയ മോളിവുഡ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Most No: Of FilmFare Award For Best Actress In Malayalam, Manju Warrier Tops - Filmibeat Malayalam
/photos/most-no-of-filmfare-award-for-best-actress-in-malayalam-manju-warrier-tops-fb86712.html#photos-4
പതിറ്റാണ്ടുകളോളം നായികയായി സിനിമ ഇൻഡസ്ട്രികളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ശ്രീവിദ്യ. സൗത്തിലും ബോളിവുഡിലും തിളങ്ങി നിന്ന താരം 800 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി രണ്ടു തവണയാണ് ഫിലിംഫെയറിൽ മലയാളത്തിനായി മികച്ച നായിക പട്ടം അലങ്കരിച്ചത്.
6/7
ഫിലിംഫെയറിൽ മികച്ച നായികയായി ഏറ്റവും തവണ തിളങ്ങിയ മോളിവുഡ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Most No: Of FilmFare Award For Best Actress In Malayalam, Manju Warrier Tops - Filmibeat Malayalam
/photos/most-no-of-filmfare-award-for-best-actress-in-malayalam-manju-warrier-tops-fb86712.html#photos-5
നടി, നർത്തകി എന്നിങ്ങനെ മലയാളികൾക്കിടയിൽ സജീവമായ സീനിയർ താരമാണ് ശോഭന. ഇന്ത്യയിലെ മികച്ച നർത്തകിമാരിൽ ഒരാളായ ഇവർ ഫിലിംഫെയർ വേദിയിൽ രണ്ടു തവണ മലയാള സിനിമയിലൂടെ മികച്ച നായികയായിട്ടുണ്ട്. സൗത്തിലും ബോളിവുഡിലും വരെ നടി സജീവമാണ്.
7/7
ഫിലിംഫെയറിൽ മികച്ച നായികയായി ഏറ്റവും തവണ തിളങ്ങിയ മോളിവുഡ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | Most No: Of FilmFare Award For Best Actress In Malayalam, Manju Warrier Tops - Filmibeat Malayalam
/photos/most-no-of-filmfare-award-for-best-actress-in-malayalam-manju-warrier-tops-fb86712.html#photos-6
മലയാളികളുടെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് സംയുക്ത വർമ. സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരത്തിന്റെ തിരിച്ചുവരവിനായി അനവധി മലയാളികൾ കാത്തിരിക്കുന്നുണ്ട്. ഫിലിംഫെയറിൽ രണ്ടു തവണയാണ് സംയുക്ത മലയാളത്തിലെ മികച്ച നായികയ്ക്കുള്ള അവാർഡ് നേടിയത്.