twitter
    bredcrumb

    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!

    By Ranjina P Mathew
    | Published: Friday, July 22, 2022, 23:35 [IST]
    68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി സൂര്യയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് സൂര്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഒരു സ്‌കൂള്‍ ടീച്ചറുടെ മകനായി ജനിച്ച് ഗ്രാമങ്ങളെ ആകാശം കാണിക്കാന്‍ സ്വപ്‌നം കണ്ട എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു സുരറൈ പോട്ര്. സൂര്യയുടെ പ്രകടനം കണ്ട് പലരും ദേശീയ പുരസ്കാരം സൂര്യയ്ക്ക് ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. 25 വർഷത്തെ സൂര്യയുടെ സിനിമാ ജീവിതത്തിലൂടെ....
    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    1/9
    കമൽ സാറിനൊപ്പം അഭിനയിക്കണം എന്ന അടങ്ങാത്ത മോഹം വിക്രമിലെ റോളക്സ് എന്ന കൊടും വില്ലനാകാൻ സൂര്യയെ പ്രേരിപ്പിച്ചു. ഇപ്പോൾ സൂരറൈ പ്രോട്രിലെ പ്രകടനത്തിലൂടെ മികച്ച നടനായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. 

    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    2/9
    സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി എഴുതിച്ചേർക്കപ്പെട്ട ജയ് ഭീമിലെ സൂര്യയുടെ സ്വീകാര്യത വീണ്ടും ഉയർന്നു. ഓസ്‌കര്‍ 2022 കമ്മിറ്റി അംഗമാവാന്‍  സൂര്യയെ തെരഞ്ഞെടുക്കുകയും ചെയ്തു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടതിലാണ് സൂര്യയുടെ പേരുള്ളത്. ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഓസ്‌കാര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ കൂടിയാണ് സൂര്യ.  സൂര്യറൈ പ്രൊട് 2021ലെ ഓസ്‌കര്‍ നോമിനേഷനിലും ഇടം നേടിയിരുന്നു.

    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    3/9
    സൂര്യ പൊലീസ് വേഷം ചെയ്യാൻ തുടങ്ങിയതോടെ ഇത്രയും കരുത്തിൽ വേറെയൊരു നടനും പൊലീസായി കയ്യടി നേടാൻ കഴിഞ്ഞിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. പരീക്ഷണങ്ങൾക്ക് തയ്യാറായിരുന്ന നടൻ കൂടിയാണ് സൂര്യ. മാട്രാൻ തുടങ്ങിയ സിനിമകൾ അതിനുള്ള ഉദാഹരണമാണ്. 

    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    4/9
    മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ ഒരു മടിയും കൂടാതെ സൂര്യ അഭിനയിച്ചിരുന്നു. അത്തരം ചില സിനിമകളാണ് പിതാമ​ഗൻ, ആയുധ എഴുത്ത് എന്നിവ. എ.ആർ മുരുകദോസിന്റെ ഗജിനി കൂടി റിലീസ് ചെയ്‌തതോടെ സൂര്യ തമിഴിൽ ആരെയും വെല്ലുവിളിക്കാൻ കരുത്തുള്ള സ്റ്റാറായി.
    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    5/9
    2001ൽ ബാല സംവിധാനം ചെയ്ത നന്ദയിൽ നായകനായി വേറിട്ട പ്രകടനം കാഴ്ചവെച്ചതോടെ സൂര്യയെ തേടി ഒട്ടനവധി കോമേഴ്സ്യൽ സിനിമകൾ വരാൻ തുടങ്ങി. മറ്റുള്ള നടന്മാരിൽ നിന്നും പല കാരണങ്ങൾകൊണ്ട് സൂര്യ വ്യത്യസ്തനായിരുന്നു. 

    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    6/9
    വെറും സംഘട്ടനം മാത്രമല്ല അഭിനയിക്കാനും അറിയാമെന്ന് സൂര്യയ്‌ക്ക് തെളിയിക്കണമായിരുന്നു. കെ.എസ്. രവികുമാറിന്റെ ആദവനിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ദിലീപ് അവതരിപ്പിച്ച കുഞ്ഞിക്കൂനൻ എന്ന കഥാപാത്രത്തെ തമിഴിൽ പേരഴകനായി അവതരിപ്പിച്ചത് സൂര്യയായിരുന്നു. 

    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    7/9
    ചവറുപോലെ പടം ചെയ്ത് കാശുണ്ടാക്കാൻ പോകാതെ കൃത്യമായി ലക്ഷ്യത്തോടെ സെലക്ടീവായി സൂര്യ മുന്നേറി.  കഴിവുതെളിയിച്ച സംവിധായകർക്ക് മാത്രം ഡേറ്റ് നൽകി സൂര്യ വ്യത്യസ്‌ത സിനിമകൾ  ചെയ്തു. ഗൗതം മേനോന്റെ തന്നെ വാരണം ആയിരം അത്തരമൊരു ചിത്രമായിരുന്നു. 2000 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലാണ്  സൂര്യയുടെ പ്രകടനത്തിൽ പിറന്ന എണ്ണം പറഞ്ഞ ബ്ലോക്ക് ബസ്റ്ററുകളുള്ളത്. 

    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    8/9
    ശരവണൻ ശിവകുമാർ എന്ന സൂര്യ  കേരളത്തിൽ അടക്കം കോടികൾ മൂല്യമുള്ള ലക്ഷങ്ങൾ ആരാധകരായുള്ള താരമാണ്. കുറഞ്ഞ കാലം കൊണ്ട് ഇത്രമാത്രം സ്വാധീനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞത് സമർപ്പണവും ഏളിമയും കഠിനാധ്വാനം കൊണ്ടും മാത്രമാണ്. 1997 പുറത്തിറങ്ങിയ  കോമഡി ത്രില്ലർ തമിഴ് ചിത്രം നേരുക്കു നേരിലൂടെ അഭിനയത്തിൽ അരങ്ങേറി. വസന്ത്‌ തിരകഥ എഴുതി സംവധാനം ചെയ്ത ചിത്രത്തിൽ വിജയിക്കൊപ്പമാണ് സൂര്യ അഭിനയിച്ചത്.
    'പരിഹാസങ്ങളും തോൽവികളും മറികടന്ന് നേടിയ വിജയം'; സൂര്യയുടെ സിനിമാ ജീവിതം ഇതുവരെ!
    9/9
    സിദ്ദീഖ് സംവിധാനം ചെയ്‌ത ഫ്രണ്ട്‌സ് എന്ന ചിത്രത്തിൽ വിജയിയുടെ നിഴൽപറ്റി നിന്നൊരു കഥാപാത്രത്തിൽ നിന്ന് അതിവേഗമുള്ള വളർച്ച. ഗൗതം മേനോൻ സംവിധാനം ചെയ്‌ത കാക്ക കാക്ക എന്ന സിനിമയിലെ പൊലീസ് വേഷത്തിലൂടെ സൂര്യയുടെ ജാതകം തന്നെ മാറി. ചാർമിങ് സ്റ്റാറെന്നാണ് സൂര്യയെ ആരാധകരും സിനിമാ ലോകവും വിശേഷിപ്പിച്ചിരുന്നത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X