bredcrumb

മലയാള സിനിമയിലെ ചില മികച്ച ഹൊറർ-കോമഡി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

By Akhil Mohanan
| Published: Sunday, February 5, 2023, 18:55 [IST]
ഭയവും തമശയും മനുഷ്യ സഹജമായ കാര്യങ്ങളാണ്. അതിനാൽ തന്നെ ഇത്തരം മനുഷ്യന്റെ വികാരങ്ങളെ ഉണർത്തുന്ന തരത്തിലുള്ള സിനിമകൾ അനവധിയാണ് ഉള്ളത്. അതിൽ തന്നെ ഇവ രണ്ടും ഒരുപോലെ വരുന്ന ഹൊറർ-കോമഡി ചിത്രങ്ങൾ ഏതു ഇൻഡസ്ട്രി എടുത്തു നോക്കിയാലും കാണാൻ സാധിക്കും. ഇന്ത്യയിൽ മറ്റു ഭാഷകളെ വച്ചു നോക്കുമ്പോൾ ഈ ഒരു ജോണർ വളരെ കുറവാണ് മലയാള സിനിമയിൽ.
മലയാള സിനിമയിലെ ചില മികച്ച ഹൊറർ-കോമഡി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
1/5

ഇപ്പോൾ തിയേറ്ററിൽ വന്ന രോമാഞ്ചം എന്നാ ഹൊറർ കോമഡി സിനിമ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിരിപ്പിക്കുകയും അതെ സമയം ഭയപ്പെടുത്തുന്നതുമായ കുറച്ചു സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മോളിവുഡിലെ ഹൊറർ-കോമഡി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മലയാള സിനിമയിലെ ചില മികച്ച ഹൊറർ-കോമഡി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
2/5

കഴിഞ്ഞ ദിവസം റിലീസായ രോമാഞ്ചം ആണ് ഒന്നാമതായിരിക്കുന്നത്. ബാംഗ്ലൂർ പശ്ചാത്താലമാക്കി ജീത്തു മാധവ് സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിറും അർജുൻ അശോകനുമാണ് മുഖ്യ വേഷത്തിൽ വരുന്നത്. കാഴ്ചക്കരെ ഒരേസമയം ചിരിപ്പിക്കാനും ഭയപ്പെടുത്താനും ചിത്രത്തിലൂടെ സംവിധായകന് കഴിയുന്നുണ്ട്.
മലയാള സിനിമയിലെ ചില മികച്ച ഹൊറർ-കോമഡി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
3/5

ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർഗീസ് തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന അടികപ്യാരെ കൂട്ടമണി ആണ് അടുത്ത ചിത്രം. കോളേജ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം വലിയ ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ട് എന്ന വാർത്തകൾ അടുത്തകാലത്തായി വന്നിരുന്നു.
മലയാള സിനിമയിലെ ചില മികച്ച ഹൊറർ-കോമഡി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
4/5

ലാൽ സംവിധാനം ചെയ്ത ഇൻ ഗോസ്റ്റ് ഹൌസ് ഇൻ ആണ് മറ്റൊരു ചിത്രം. മുകേഷ്, സിദ്ധിഖ്, അശോകൻ, ജഗദീഷ് തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന സിനിമ കോമഡിയിൽ ഹിറ്റായ ചിത്രമാണ്. സിനിമ സൂപ്പർ ഹിറ്റായിരുന്നു.
മലയാള സിനിമയിലെ ചില മികച്ച ഹൊറർ-കോമഡി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
5/5

പകൽപ്പൂരം ആണ് അടുത്ത ചിത്രം. മുകേഷ് മുഖ്യ വേഷത്തിൽ വന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ഇത് പൂർണമായും ഒരു ഹൊറർ കോമഡി അല്ല. എന്നാൽ അനവധി തമാശകളും അനവധി ഭയപ്പെടുത്തുന്ന സീനകളും ഉള്ള ഈ സിനിമക്ക് വലിയ ആരാധകരുണ്ട്.
X