താമരാക്ഷൻ പിള്ള ബസിനെ ആരും മറന്ന് കാണാൻ വഴിയില്ല, സിനിമയിലൂടെ താരങ്ങളായ വാഹനങ്ങളെ പരിചയപ്പെട്ടാലോ?

  സിനിമകളിലൂടെ നായികാ നായകന്മാർ മത്രമല്ല മറ്റു പല കാര്യങ്ങളും ആളുകൾ ശ്രദ്ധിക്കാറുണ്ട്. അതുപോലെ നിരവധി സിനിമകളിലൂടെ താരങ്ങളായ കുറച്ച് വാഹനങ്ങൾ ഉണ്ട്. അത്തരത്തിൽ മലയാള സിനിമയിൽ താരങ്ങളായ വാഹനങ്ങളെ പരിചയപ്പെടാം.

  By Shehina S
  | Published: Friday, September 9, 2022, 15:48 [IST]
  താമരാക്ഷൻ പിള്ള ബസിനെ ആരും മറന്ന് കാണാൻ വഴിയില്ല, സിനിമയിലൂടെ താരങ്ങളായ വാഹനങ്ങളെ പരിചയപ്പെട്ടാലോ?
  1/5
  ആടുതോമയുടെ ചെകുത്താൻ ലോറിയെ ആരും മറന്നിട്ടുണ്ടാവില്ല. 1995-ൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ സന്തത സഹചാരിയായി കൂടെ ഉണ്ടായിരുന്നത് ചെകുത്താൻ ലോറിയാണ്. ടാറ്റയുടെ 1210 എസ് ഇ എന്ന മോഡലായിരുന്നു സിനിമയിലൂടെ താരമായത്.  കൂടാതെ മോഹൻലാലിൻ്റെ തന്നെ പുലി മുരുകൻ എന്ന ചിത്രത്തിലൂടെ താരമായ ലോറിയാണ് മയിൽ വാഹനം. അതും ടാറ്റയുടെ തന്നെ kL0B 7106 മോഡലായിരുന്നു. 2016 ൽ വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലി മുരുകൻ.
  ആടുതോമയുടെ ചെകുത്താൻ ലോറിയെ ആരും മറന്നിട്ടുണ്ടാവില്ല. 1995-ൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന...
  താമരാക്ഷൻ പിള്ള ബസിനെ ആരും മറന്ന് കാണാൻ വഴിയില്ല, സിനിമയിലൂടെ താരങ്ങളായ വാഹനങ്ങളെ പരിചയപ്പെട്ടാലോ?
  2/5
  2003-ൽ  ജോണി ആന്റണി സംവിധാനം ചെയ്ത സി ഐ ഡി മൂസ എന്ന ദിലീപ് ചിത്രത്തിലെ മൂസ കാറിനെ പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഡോട്ജ് എന്ന വിദേശ കമ്പനിയുടെ കിങ്ങ്സ് വേ മോഡലാണ് ദിലീപിൻ്റെ  മൂസ കാറായി ഉപയോ​ഗിച്ചിരുന്നത്. നിലവിൽ ദിലീപിൻ്റെ ഉടമസ്ഥതയിലാണ് കാറ്‍ ഉള്ളത്. ഇത് കൂടാതെ ദി കാർ എന്ന ചിത്രത്തിലുടനീളം കാറുമായി നടക്കുന്ന നടൻ ജയറാമിനെ കണിക്കുന്നുണ്ട്. മാരുതി എസ്റ്റീം ആണ് സിനിമയിൽ കൊണ്ട് വന്നിരിക്കുന്നത്. 1997-ൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം, ജനാർദ്ദനൻ, കലാഭവൻ മണി, ശ്രീലക്ഷ്മി എന്നിവർ അഭിനയിച്ചിരിക്കുന്നു.
  2003-ൽ  ജോണി ആന്റണി സംവിധാനം ചെയ്ത സി ഐ ഡി മൂസ എന്ന ദിലീപ് ചിത്രത്തിലെ മൂസ കാറിനെ പ്രേക്ഷകർക്ക്...
  താമരാക്ഷൻ പിള്ള ബസിനെ ആരും മറന്ന് കാണാൻ വഴിയില്ല, സിനിമയിലൂടെ താരങ്ങളായ വാഹനങ്ങളെ പരിചയപ്പെട്ടാലോ?
  3/5
  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് നരസിംഹം. 2000 ൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മോഹൻലാലിന്റ ശക്തനായ നായക കഥാപാത്രങ്ങളിലൊന്നാണ് പൂവള്ളി ഇന്ദുചൂഡൻ. ചിത്രത്തിൽ ഇന്ദുചൂടൻ ഓടിച്ച് വരുന്ന മഹീന്ദ്ര കമ്പനിയുടെ ജീപ്പ് പ്രേക്ഷകർ കൂടി ഏറ്റെടുക്കുകയായിരുന്നു. ആ ജീപ്പ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത് ആൻ്റണി പെരുമ്പാവൂരിൻ്റെ സുഹൃത്തായ മധു പെരുമ്പാവൂരിൻ്റെ കയ്യിലാണ്.
  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് നരസിംഹം. 2000 ൽ മോഹൻലാലിനെ നായകനാക്കി...
  താമരാക്ഷൻ പിള്ള ബസിനെ ആരും മറന്ന് കാണാൻ വഴിയില്ല, സിനിമയിലൂടെ താരങ്ങളായ വാഹനങ്ങളെ പരിചയപ്പെട്ടാലോ?
  4/5
  1993ൽ പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു പ്രധാന റോളിലെത്തിയത് വാൻ ആയിരുന്നു. മോഹൻലാലിൻ്റെ ബിസിക്കറ്റ് കമ്പനിയുടെ പേരൊക്കെ എഴുതിയെങ്കിലും കുടുംബവുമായി ട്രിപ്പ് ഒക്കെ പോകാൻ ആ വാഹനം ഉപയോ​ഗിച്ചിരുന്നു. മറ്റഡോർ കമ്പനിയുടെ വാൻ ആയിരുന്നു മോഹൻലാലിൻ്റെ സന്തത സഹചാരിയായി കൂടെ ഉണ്ടായിരുന്നത്. പിന്നീട് ആട് എന്ന സിനിമയിൽ ഷാജി പാപ്പൻ ഉപയോ​ഗിച്ചിരുന്ന വാഹനവും മറ്റഡോറിൻ്റെ തന്നെ വാനാണ്. 2015 മിധുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആട്.
  1993ൽ പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു പ്രധാന റോളിലെത്തിയത് വാൻ...
  താമരാക്ഷൻ പിള്ള ബസിനെ ആരും മറന്ന് കാണാൻ വഴിയില്ല, സിനിമയിലൂടെ താരങ്ങളായ വാഹനങ്ങളെ പരിചയപ്പെട്ടാലോ?
  5/5
  ബസ് എന്ന് പറയുമ്പോഴേ ആളുകൾക്ക് ഓർമ്മ വരുന്നത് ഉണ്ണികൃഷ്ണൻ്റെയും സുന്ദരൻ്റെയും  താമാരാക്ഷൻ പിള്ള ബസ് ആണ്. സഞ്ചരിക്കുന്ന തട്ടുകട എന്ന ആശയം കൊണ്ട് വരണമെന്ന് ആ​ഗ്രഹിച്ചെങ്കിലും അത് നടന്നില്ല. 2001-ൽ  താഹ സംവിധാനം ചെയ്ത ചിത്രമാണ് ഈ പറക്കും തളിക. ടാറ്റയുടെ ബസ് ആണ് സിനിമയിൽ കൊണ്ട് വന്നത്. കൂടാതെ ഓർഡിനറി എന്ന ചിത്രത്തിലൂടെ ആനവണ്ടിയും താരമായിരുന്നു. 2012 ൽ സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് ഓർഡിനറി.
  ബസ് എന്ന് പറയുമ്പോഴേ ആളുകൾക്ക് ഓർമ്മ വരുന്നത് ഉണ്ണികൃഷ്ണൻ്റെയും സുന്ദരൻ്റെയും  താമാരാക്ഷൻ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X