മികച്ച സിനിമകളുടെ കാര്യത്തിൽ മലയാളം എക്കാലവും മുന്നിലാണ് നിക്കാറുള്ളത്. നല്ല കഥയും നല്ല സംവിധായകരും ഉള്ള ഇവിടെ അതിനുപറ്റിയ അഭിനേതാക്കളും ഉണ്ട്. നായകനായും വില്ലനായും നടിയും എല്ലാമായി മികച്ച അനവധി താരങ്ങളുടെ സമ്പത്ത് മലയാളത്തിന് അവകാശപ്പെടാം. എന്നിരുന്നാലും പലപ്പോഴായി അന്യഭാഷ താരങ്ങൾ മലയാളത്തിൽ വരാറുണ്ട്. അവരിൽ പലരും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാറുമുണ്ട്.
1/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html
അന്യഭാഷയിൽ നിന്നും അധികവും മലയാളത്തിൽ എത്തുന്നത് വില്ലൻ വേഷങ്ങൾ ചെയ്യാനാണ്. അഭിനയം കൊണ്ടും ശരീരം കൊണ്ടും മലയാളത്തിൽ അവർ ആരാധകരെ നേടിയെടുക്കാറുണ്ട്. മോളിവുഡിനെ വിറപ്പിച്ച ചില അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
2/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-1
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് വിവേക് ഒബ്രോയ് ആണ്. സ്റ്റൈൽ കൊണ്ടും ഗംഭീര പ്രകടനം കൊണ്ടും ലൂസിഫറിൽ മോഹൻലാലിനെ എതിർത്ത് നിന്നത് വിവേക് ചെയ്ത ബോബി എന്ന കഥാപാത്രമായിരുന്നു. മികച്ച പ്രകടനം തന്നെയാണ് ഇദ്ദേഹം സിനിമയിൽ കാഴ്ചവച്ചത്. അതിന് ശേഷം കടുവ എന്ന സിനിമയിലും ഗംഭീര വില്ലൻ വേഷം ചെയ്യുകയുണ്ടയായി.
3/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-2
തെലുങ്കിൽ നായകനായി കരിയർ തുടങ്ങി പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയ മികച്ച നടനാണ് ജഗപതി ബാബു. ഇദ്ദേഹം മലയാളികൾക്ക് പരിചിതനാകുന്നത് പുലിമുരുഗൻ സിനിമയിലെ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലൂടെയാണ്. ലുക്കിലും വാക്കിലും പ്രവർത്തിയിലും വില്ലത്തരം കൊണ്ടുനടക്കുന്ന കഥപാത്രമായിരുന്നു ഇദ്ദേഹം ചെയ്തത്.
4/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-3
മലയാള സിനിമ ചരിത്രത്തിൽ നായകനെക്കാളും മികച്ച പശ്ചാത്തല സംഗീതം ലഭിച്ച വില്ലന് നടൻ രാജീവാണ്. സുരേഷ് ഗോപി നായകനായ എഫ്ഐആർ എന്ന ചിത്രത്തിലെ നരേന്ദ്ര ഷെട്ടി എന്ന വില്ലനായി രാജീവ് വന്നപ്പോൾ എക്കാലത്തെയും മികച്ച ബിജിഎം ആണ് നടന് ലഭിച്ചത്. ഗംഭീര പ്രകടനം കാഴ്ചവച്ച വില്ലൻ തന്നെയായിരുന്നു നരേന്ദ്ര ഷെട്ടി.
5/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-4
നരസിംഹ മന്നാഡിയാർ എന്ന ഗംഭീര വേഷത്തിൽ മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തിന്റെ വില്ലനായ ഹൈദർ മരക്കാർ ആവാൻ കന്നഡ നടൻ ടൈഗർ പ്രഭാകർ തന്നെ വേണ്ടി വന്നു. നെഗറ്റീവ് വേഷത്തിലൂടെ പ്രഭാകർ ഈ സിനിമയിൽ ഗംഭീര പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ഓരോ നിമിഷവും ഹൈദർ മരക്കാർ ആവാൻ ഈ നടന് സാധിച്ചിരുന്നു.
6/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-5
സൗത്തിൽ എല്ലാ ഭാഷകളിലും വില്ലൻ വേശങ്ങളിലൂടെ തിളങ്ങിയ നടനാണ് ഹേമന്ത് രാവൺ. സുരേഷ് ഗോപി നായകനായ സത്യമേവ ജയതേ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം ആയിരുന്നു ഇദ്ദേഹം നടത്തിയത്. ലുക്ക് കൊണ്ടും പ്രകടനം കൊണ്ട് വില്ലനായി മലയാളികളെ രസിപ്പിച്ചിരുന്നു ഇദ്ദേഹം.
7/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-6
മോളിവുഡിലെ സൂപ്പർ ഹീറോയായി ടോവിനോ വന്നപ്പോൾ വില്ലനായത് തമിഴ് നടൻ ഗുരു സോമസുന്ദരം ആണ്. സിനിമയിലെ ഷിബു എന്ന കഥാപാത്രം വളരെ മികച്ച രീതിയിലാണ് ഇദ്ദേഹം അവതരിപ്പിച്ചത്. സിനിമയിൽ ചില ഭാഗങ്ങളിൽ അഭിനയം കൊണ്ട് ടോവിനോയുടെ മുകളിൽ നിൽക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
8/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-7
കിലുക്കം സിനിമയിലെ ഹിന്ദിക്കാരനായി വന്ന ഷരത്ത് സക്സേന മികച്ച മറ്റൊരു വില്ലൻ ആയിരുന്നു. ശരീരം കൊണ്ടും അഭിനയം കൊണ്ടും വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന ഇദ്ദേഹം ബോളിവുഡിൽ വരെ സജീവമാണ്. വില്ലത്തരത്തിനൊപ്പം കോമഡിയും വഴങ്ങുമെന്ന് ഇദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്.
9/9
നരേന്ദ്ര ഷെട്ടി മുതൽ ബോബി വരെ... കാണികളെ ഞെട്ടിച്ച അന്യഭാഷ വില്ലന്മാർ ആരൊക്കെയെന്ന് നോക്കാം | Vivek Oberoi To Ashish Vidyarthi, List Of Actors In Negative Roles In Malayalam Movies Who Came From - Filmibeat Malayalam
/photos/vivek-oberoi-to-ashish-vidyarthi-list-of-actors-in-negative-roles-in-malayalam-movies-who-came-from-other-industries-fb86608.html#photos-8
ആശിഷ് വിദ്യാർത്ഥി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ്മ വരിക സിഐഡി മൂസയിലെ കമ്മീഷണറേ ആണ്. വില്ലത്തരം കൊണ്ട് അനവധി കഥാപാത്രങ്ങൾ മലയാളത്തിൽ തന്നെ ചെയ്ത ഇദ്ദേഹം ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ സജീവമായി അഭിനയിക്കാറുണ്ട്.