വിനീത് ശ്രീനിവാസന്‍ ചിത്രം 'തിര'യുടെ അസിസ്റ്റന്റ് സംവിധായകനായി കരിയര്‍ ആരംഭിച്ച ബേസില്‍ ജോസഫ് ഇന്ന് മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ്. ബേസിലിന്റെ ആദ്യ ചിത്രമായ 'കുഞ്ഞിരാമായണം' മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയാണ്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബേസില്‍ ജോസഫിനെപ്പോലെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത മലയാളത്തിലെ പ്രശസ്ത സംവിധായകരിതാ.