>

  ലക്ഷ്യം പിഴക്കാതെ അര്‍ജ്ജുന്‍ ; വരാനിരിക്കുന്ന ചിത്രങ്ങളിതാ

  യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ്‌ അര്‍ജ്ജുന്‍ അശോകന്‍. പറവ, ബിടെക്, ജൂണ്‍, ഉണ്ട തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി അര്‍ജ്ജുന്‍ അഭിനയിച്ചു കഴിഞ്ഞു. ഹരിശ്രീ അശോകന്റെ മകന്‍ എന്നതില്‍ കവിഞ്ഞ് മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു സ്ഥാനം അര്‍ജ്ജുന്‍ മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്തിത്തിട്ടുണ്ട്. മെമ്പര്‍ രമേശന്‍ 9-0ാം വാര്‍ഡ്, അജഗജാന്തരം, തട്ടാശ്ശേരി കൂട്ടം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് അര്‍ജ്ജുന്റെതായി 2020ല്‍ പുറത്തിറങ്ങാനിരിക്കുന്നത്.
  പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ ശിഷ്യനായ മനോജ് വാസുദേവ് സ്വതന്ത്രസംവിധായകനാവുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്.  അര്‍ജുന്‍ അശോക്,ഷറഫൂദ്ദീന്‍,അതിഥി രവി,ശ്രീനാഥ് ഭാസി,ധ്രുവന്‍,ചന്ദു നാഥ്,പുതുമുഖം വര്‍ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സഞ്ചാര പ്രിയരായ നാലു യുവാക്കളും ഒരു യുവതിയും ഖജുരാഹോയിലെ ഒരു പ്രത്യേക ഗ്രാമത്തെകുറിച്ച് അറിഞ്ഞ് അവിടേക്ക് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.
  അര്‍ജ്ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-0ാം വാര്‍ഡ്. ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പന്‍ വിനോദ്,ശബരീഷ് വര്‍മ,സാബുമോന്‍ അബ്ദു സമദ്,ഇന്ദ്രന്‍സ്,ധര്‍മജന്‍ ബോള്‍ഗാട്ടി,മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  
  സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും  ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X