Celebs»Abhirami»Biography

    അഭിരാമി ജീവചരിത്രം

    ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അഭിരാമി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവതി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1981, ജൂലൈ 26-ന് തമിഴ് നാട്ടിലാണ് അഭിരാമി ജനിച്ചത്. പക്ഷേ വളർന്നതും പഠിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു.തമിഴ്, മലയാളം എന്നീ ഭാഷകൾ അഭിരാമിക്ക് നല്ല വശമാണ്. സ്കൂൾ ജീവിതം ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് സ്കൂളിലും, കോളേജ് ജീവിതം മാർ ഇവാനിയോസ് കോളേജിലുമാണ് പൂർത്തിയാക്കിയത്.

    ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999-ൽ ഇറങ്ങിയ മലയാളചലച്ചിത്രമായ പത്രം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ പ്രമുഖ നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിരാമി അഭിനയിച്ചിട്ടുണ്ട്. 

    പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരോടൊപ്പം തമിഴിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാ‍നവിൽ ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക സിനിമയായ വീരുമാണ്ടിയിൽ പ്രമുഖ നടൻ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X