Celebs»Akshay Kumar»Biography

    അക്ഷയ് കുമാർ ജീവചരിത്രം

    പ്രശസ്ത ബോളിവുഡ് ചലച്ചിത്രനടനാണ് അക്ഷയ്കുമാര്‍. ഡല്‍ഹിയിലായിരുന്നു കുട്ടിക്കാലം. പിന്നീട് കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി.ആദ്യകാലത്ത് ജോലിക്കുവേണ്ടി ബാങ്കോക്കിലേക്ക് പോവുകയും അവിടെനിന്ന് ആയോധനകല പഠിക്കുകയും ചെയ്തു.പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും മാര്‍ഷ്യല്‍ ആര്‍ട്‌സ് അദ്ധ്യാപകനായി ജോലി നോക്കുകയും ചെയ്തു.ഇതിനിടയില്‍ മോഡലായി അഭിനയിക്കുകയും ചെയ്തു.മോഡലിങ്ങിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.1991ല്‍ പ്രദര്‍ശനത്തിനെത്തിയ സൌഗഡ് എന്ന ചിത്രത്തിലാണ് അദ്യമായി അഭിനയിച്ചത്. എന്നാല്‍ ചിത്രം വലിയ വിജയം നേടിയില്ല.1992ല്‍ അഭിനയിച്ച ഖിലാഡി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും, ആക്ഷന്‍ നായകനായും താരം തിളങ്ങി.2001ല്‍ അജ്‌നബീ എന്ന ചിത്രത്തിലൂടെ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. 2009ല്‍  ഭാരതസര്‍ക്കാരിന്റെ പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു.2001ജനുവരി 17ന് ട്വിങ്കിള്‍ഖന്നയെ വിവാഹം ചെയ്തു.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X