Celebs»Alummoodan»Biography

    ആലുംമൂടന്‍ ജീവചരിത്രം

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ്  ആലുംമൂടന്‍. ചങ്ങനാശ്ശേരി താലൂക്കില്‍ ആലുംമൂട്ടില്‍ ജോസഫിന്റെയും റോസമ്മയുടെയും മകനായി ജനനം. യഥാര്‍ത്ഥ പേര് ഡൊമിനിക്. അഞ്ചാംഫോറം വരെ വിദ്യാഭ്യാസം. തുടര്‍ന്ന് ചങ്ങനാശ്ശേരി ഗീഥ, കെ പി എ സി തുടങ്ങിയ സമിതികളില്‍  നടനായി പ്രവര്‍ത്തിച്ചു. 1966ല്‍ പ്രദര്‍ശനത്തിനെത്തിയ അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അദൈത്വം എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ ലൊക്കേഷനില്‍  വച്ചായിരുന്നു അന്ത്യം. റോസമ്മയാണ് ഭാര്യ. മകന്‍ ബോബന്‍ ആലുംമൂടന്‍ ചലച്ചിത്രതാരമാണ്. ചങ്ങനാശ്ശേരിയിലെ കുരുശുമൂട് ചെത്തിപ്പുഴക്കടവ് റോഡിന്റെ പേര് അദ്ധേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം 2009ല്‍ ആലുംമൂടന്‍ റോഡ് എന്നാക്കി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X