Celebs»Anu Mol»Biography

    അനു മോൾ ജീവചരിത്രം

    തമിഴ്, മലയാളം ചലച്ചിത്രതാരമാണ് അനുമോള്‍. 1987 ഡിസംബര്‍ 24ന് പട്ടാമ്പിയില്‍ ജനനം. സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, ഹിന്ദുസ്ഥാന്‍ കോളേജ് കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. 'കണ്ണുക്കുള്ളെ' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി  അഭിനയിച്ചത്.  2011ല്‍ പ്രദര്‍ശനത്തിനെത്തിയ 'കാറ്റു പറഞ്ഞ കഥ' എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇവന്‍ മേഘരൂപന്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, അകം, ഗോഡ് ഫോര്‍ സെയില്‍, വെടിവഴിപാട്, ചായില്ല്യം, ജമ്‌നാപ്യാരി, റോക്ക്‌സ്റ്റാര്‍, നിലാവറിയാതെ, തുടങ്ങിയവ അഭിനയയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം എന്നീ ചിത്രങ്ങളില്‍ അനുമോള്‍ അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. ചായില്യത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.




     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X