അനു സിതാര ജീവചരിത്രം

  ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു  മലയാള സിനിമയിലേക്ക് കടന്നുവന്നത്. നാടക പ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ അബ്ദുള്‍ സലാമിന്റെയും രേണുകയുടെയും മകളാണ്  അനു സിതാര. എട്ടാം ക്ലാസ്സ് മുതല്‍ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ അനു സിനിമയിലേക്ക് എത്തിചേര്‍ന്നത് കലോത്സവവേദികളിലൂടെയാണ്.പൊട്ടാസ് ബോംബിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അനു ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു. അതിനുശേഷം ഹാപ്പി വെഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, കാമ്പസ് ഡയറി, മറുപടി, അച്ചായന്‍സ്, സര്‍വോപരി പാലക്കാരന്‍, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ അനു സിതാര മികച്ച അഭിനയം കാഴ്ചവെച്ചു. തമിഴ് ചിത്രമായ നളന്‍ കരുതി, മലയാള ചലച്ചിത്രം ആന അലറോടലറല്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍. ഫാഷന്‍ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭര്‍ത്താവ്. ഒന്നിനുപിറകെ ഒന്നായി മികച്ച സിനിമകളാണ് അനുവിനെ തേടിയെത്തുന്നത്. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X