Celebs»Anupam Kher»Biography

    അനുപം ഖേർ ജീവചരിത്രം

    പ്രശസ്ത ഹിന്ദി ചലച്ചിത്ര അഭിനേതാവാണ് അനുപം ഖേര്‍. 1954 മാര്‍ച്ച 7ന് ജനനം.1982ല്‍ പ്രദര്‍ശനത്തിനെത്തിയ ആഗ്മാന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1984ല്‍ സാരാംശ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.പക്ഷേ വില്ലന്‍ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് കര്‍മ, ഡാഡി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ധേഹം തെളിയിച്ചു. ചില ടിവി ഷോകളും അനുപം അവതരിപ്പിച്ചിട്ടുണ്ട്. സേന സംതിംഗ് ടു അനുപം അങ്കിള്‍, സവാല്‍ ദസ് കരോട് ക എന്നിവ അവയില്‍ പ്രധാനപെട്ടവയാണ്. ഇന്ത്യന്‍ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡില്‍  ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍  നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ തന്റെ ഒപ്പം ഉണ്ടായിരുന്നു സതീഷ് കൗശിക്കുമായി ചേര്‍ന്ന് കരോള്‍ ബാഗ് പ്രൊഡക്ഷന്‍സ് എന്ന ഒരു സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഇതിന്റെ ബാനറില്‍  സതീഷ് കൗശിക് സംവിധാനം ചെയ്ത തേരെ സാംഗ് എന്ന സിനിമയും പുറത്തിറക്കി. കിരണ്‍ ഖേര്‍ ആണ് ഭാര്യ. സഹോദരന്‍ രാജു ഖേര്‍ അഭിനേതാവാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X