Celebs»Arun Kumar»Biography

    അരുണ്‍ കുമാര്‍ അരവിന്ദ് (സംവിധായകൻ) ജീവചരിത്രം

    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍കുമാര്‍ അരവിന്ദ്. 1977 മെയ് 22ന് തിരുവനന്തപുരത്ത് ജനനം. സെന്റ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, എം.ജി കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു,കാറ്റ് എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍.ഇന്ദ്രജിത്ത് സുകുമാരന്‍, തനുശ്രീ ഘോഷ്, മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ഈ അടുത്ത കാലത്ത്'. ഈ ചിത്രത്തിനുശേഷം സംവിധാനം ചെയ്യ്ത ചിത്രമാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. മുരളി ഗോപി, ഇന്ദ്രജിത്ത് സുകുമാരന്‍,ലെന, ഹരീഷ് പേരാടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'വണ്‍ ബൈ ടു' എന്ന ചിത്രത്തിനുശേഷം സംവിധാനം ചെയ്യ്ത ചിത്രമാണ് 'കാറ്റ്'. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ആസിഫ് അലി, മുരളി ഗോപി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.അന്തരിച്ച പ്രശസ്ത സംവിധായകന്‍ പദ്മരാജന്റെ കഥയെ ആസ്പദമാക്കി മകന്‍ അനന്ത പദ്മനാഭനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നുഹുക്കണ്ണ് എന്ന  കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചെല്ലപ്പന്‍ എന്ന പ്രധാന കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കുന്നു. 1970കളില്‍ നടക്കുന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.സംവിധാനത്തിനുപുറമെ 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വെടിവഴിപാട്, കാറ്റ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ്.കൂടാതെ ഇവര്‍, വെട്ടം, മലബാര്‍ വെഡ്ഡിംഗ്, കാഞ്ചീവരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X