അരുണ്‍ സാഗര ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അരുണ്‍ സാഗര. ഷൈന്‍ ടോം ചാക്കോ,സുധീര്‍കരമന,സൈജു എസ് കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന ചിത്രമാണ് അദ്യമായി സംവിധാനം ചെയ്യ്ത ചിത്രം. കമ്മട്ടിപാടത്തിലൂടെ പ്രശസ്തയായ സാന്ദ്ര ജോസഫ് ആണ് ചിത്രത്തിലെ നായിക. ബില്യന്‍ ഡോളര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ തോമസും ഷെറിന്‍ എഡിസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

    സമകാലിക പ്രസക്തിയുള്ള സസ്‌പെന്‍സ് സിനിമയാണ് മണ്ണാങ്കട്ടയും കരിയിലയും. കൂടാതെ 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പിന്നെയും എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്യ്തിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ദിലീപ്, കാവ്യ മാധവന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. രണ്ടായിരാമാണ്ട് മുതലുള്ള ഒന്നരപതിറ്റാണ്ടിന്റെ കഥ പറഞ്ഞ ചിത്രം സമകാലീന സംഭവങ്ങളാണ് അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X