Celebs»Asok Nair»Biography

    അശോക് നായർ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അശോക് നായര്‍. 2018ല്‍ പുറത്തിറങ്ങിയ 'സവാരി'യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. സുരാജ് വെഞ്ഞാറമൂട്, ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന 'സവാരി'യെന്ന കഥാപാത്രത്തെയാണ്  സുരാജ് അവതരിപ്പിക്കുന്നത്. വര്‍ണ്യത്തില്‍ ആശങ്ക, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ചിത്രത്തില്‍ സുരാജിന്റെത്. ചിത്രത്തില്‍ ദിലീപ് അതിഥി താരമായി എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിലീപിന്റെ കഥാപാത്രമെന്തെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഓപ്പണ്‍ ഐയ്‌സ് ക്രിയേഷന്‍സ്, റോയല്‍ വിഷന്‍ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X