ബി സി നൗഫല്‍
Born on
ബി സി നൗഫല്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ബിസി നൗഫല്‍.ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 'ഒരുക്കിയ ഒരു യമണ്ടന്‍ പ്രേമകഥ'യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്- ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.സൗബിന് ഷാഹിര്‍, രമേശ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.