ബിയോണ് ജീവചരിത്രം
ബാലതാരത്തില്‍ നിന്നും യുവതാരത്തിലേക്ക് വളര്‍ന്നുവന്ന യുവനടനാണ് ബിയോണ്. തെങ്കാശിപ്പട്ടം, ക്രോണിക് ബാച്ചിലര്‍ തുടങ്ങി ഒത്തിരി ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമെല്ലാം കൗമാരക്കാലത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം നാല്‍പ്പതിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 1989ല്‍ പുറത്തിറങ്ങിയ വല്ല്യേട്ടന്, ഒരു വടക്കന്‍ വീരഗാഥ,തലസ്ഥാനം,ഭരതം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. പറങ്കിമല, ഉത്തരചെമ്മീന്‍ എന്നീ ചിത്രങ്ങളില്‍ നായകനായിരുന്നു. മലയാള ചിത്രങ്ങള്‍ക്കു പുറമേ തമിഴ് ചിത്രങ്ങളിലും സജീവമാണ് ഈ താരം.