Celebs»Dennis Joseph»Biography

    ഡെന്നീസ് ജോസഫ്‌ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നീസ് ജോസഫ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

    1985ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഗീതാഞ്ജലി, ആയൂര്‍രേഖ, ഗാന്ധര്‍വ്വം, കിഴക്കന്‍ പത്രോസ്, കോട്ടയം കുഞ്ഞച്ചന്‍, നായര്‍സാബ്, ന്യൂ ഡെല്‍ഹി തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥ എഴുതി. 

    തിരക്കഥാകൃത്തിന് പുറമെ സിനിമാസംവിധായകന്‍ കൂടിയാണ് ഡെന്നീസ് ജോസഫ്. 1988ല്‍ പുറത്തിറങ്ങിയ മനു അങ്കിളാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് അഥര്‍വ്വം, അപ്പു, തുടര്‍ക്കഥ, അഗ്രജന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.  ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 മെയ് 10ന് അന്തരിച്ചു.



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X