X
ഹോം » താരങ്ങള്‍ » ദേവസൂര്യ » ജീവചരിത്രം
ദേവസൂര്യ
Actor/Actress

ദേവസൂര്യ ജീവചരിത്രം

അഭിനേത്രി, ഗായിക എന്നീ നിലകളില്‍ പ്രശസ്തയാണ് ദേവസൂര്യ. പഠിക്കുന്ന സമയം മുതല്‍ക്കെ കലാരംഗത്ത് സജീവമായിരുന്നു.സ്‌റ്റേജ് പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ട്രാഫിക്ക് എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ സുഹൃത്തായാണ് ആദ്യമായി അഭിനയിച്ചത്. 

പിന്നീട്  അഭിനയപ്രാധാന്യമുള്ള  നിരവധി കഥാപാത്രങ്ങള്‍ ഈ താരത്തെ തേടിയെത്തി. അതിനുശേഷമാണ് ശ്രീകുമാര്‍ മാരാത്തും ഭരതന്‍ ഞാറയ്ക്കലും ചേര്‍ന്നൊരുക്കിയ ദി ക്രാബില്‍ അഭിനയിച്ചത്.പിന്നീട് ജിബിന്‍ ജോര്‍ജ്ജ് ജെയിംസ് സംവിധാനം ചെയ്ത നെട്ടൂരാനോടാണോ കളി എന്ന ചിത്രത്തില്‍ ആഭിനയിച്ചു. 

വിജീഷ് വാസുദേവ് സംവിധാനം ചെയ്ത മൂന്നാം നിയമം എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഫുള്‍ ടീം സിനിമാസിന്റെ ബാനറില്‍ ഫിലിപ്‌സ് സാന്റി ഐസക്കും  ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രംഹൊറര്‍ ത്രില്ലറാണ്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം ശബ്ദമാണ് ദേവസൂര്യ ഉപയോഗിച്ചത്. 

മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും ദേവസൂര്യയെ തേടിയെത്തിയിരുന്നു. ഭാരതപുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അമ്മമരത്തണലില്‍ എന്ന ഷോര്‍ട്ട്ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്ന ചിത്രമാണ് അമ്മമരത്തണലില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+