ഗിരീഷ് പുത്തഞ്ചേരി ജീവചരിത്രം

  മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1959-ൽ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി സർക്കാർ എൽ പി സ്കൂൾ, മൊടക്കല്ലൂർ യു പി സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങൾ എഴുതികൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള കേരള സർക്കാറിന്റെ 1995-ലേയും 1997-ലേയും 1999-ലേയും പുരസ്കാരങ്ങൽ ലഭിച്ചു. 'മേലേപറമ്പിൽ ആൺ‌വീട' എന്ന ചിത്രത്തിന്‌ കഥയും, 'വടക്കുനാഥൻ', 'പല്ലാവൂർ ദേവനാരായണൻ', 'കിന്നരിപ്പുഴയോരം' എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സം‌വിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X