Celebs»I V Sasi»Biography

    ഐ വി ശശി ജീവചരിത്രം

    പ്രശസ്ത്ത മലയാള ചലച്ചിത്ര സംവിധായകനാണ് ഐ വി ശശി എന്നറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ. ഏകദേശം 150-ഓളം സിനിമകൾ അദ്ദേഹം സം‌വിധാനം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ശൈലിയും സംവിധാന രീതിയും അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റുള്ളവയിൽ നിന്ന് വേറിട്ട്‌ നിർത്തുന്നു. ഒരു കലാ സം‌‌വിധായകനായിട്ടായിരുന്നു ഐ വി ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. പിന്നീട് നിരവതി ചിത്രങ്ങളിൽ സഹ സം‌വിധായകനായി പ്രവർത്തിച്ച അദ്ദേഹം ഇരുപത്തി ഏഴാം വയസ്സിൽ 'ഉത്സവം' എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട സിനിമയായ 'അവളുടെ രാവുകൾ' സംവിധാനം ചെയ്തത് ഐ വി ശശി ആയിരുന്നു. വൻ വിജയമായി മാറിയ ഈ ചിത്രം ഹിന്ദിയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നു. 






     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X