Celebs»Jayaraj»Biography

    ജയരാജ്‌ ജീവചരിത്രം

    ചലച്ചിത്രസംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ജയരാജ്. യഥാര്‍ത്ഥ പേര്  ജയരാജ് രാജശേഖരന്‍ നായര്‍.1960 ആഗസ്ത് 5ന് ജനിച്ചു.കോട്ടയം ആണ് സ്വദേശം.പിതാവ് രാജശേഖരന്‍ നായര്‍. കളിയാട്ടം, ശാന്തം, ഒറ്റാല്‍, കുടുംബസമേതം, ദേശാടനം, കരുണം എന്നീ ചിത്രങ്ങള്‍ ജയരാജിന്റെ സംവിധാനമികവിന് ഉദാഹരണങ്ങളാണ്. ദേശീയ ചലച്ചിത്രപുരസ്‌കാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

    1998ല്‍ പുറത്തിറങ്ങിയ കളിയാട്ടത്തിന് ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ശാന്തം എന്ന ചിത്രത്തിന് 2001ല്‍ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.2014ല്‍ പുറത്തിറങ്ങിയ ഒറ്റാല്‍ എന്ന ജയരാജ് ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാവും, മികച്ച  സംവിധായകകനുള്ള  കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും നേടിയിട്ടുണ്ട്. 


    അവാര്‍ഡുകള്‍

    *ദേശീയ ചലച്ചിത്രപുരസ്‌കാരം
    1998  മികച്ച സംവിധായകന്‍ (കളിയാട്ടം)
    2001  മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (ശാന്തം)
    2007 നോണ്‍ഫിക്ഷണ്‍ വിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രം -വെള്ളപ്പൊക്കത്തില്‍
    2014  മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ 

    ചലച്ചിത്രപുരസ്‌കാരം ( ഒറ്റാല്‍)
    കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍
    1992  മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍ (കുടുംബസമേതം)
    1996  മികച്ച സംവിധായകന്‍ (ദേശാടനം)
    1997  ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ 

    സംവിധായകന്‍ (കളിയാട്ടം)
    1999  മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് (കരുണം)
    1999  മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (കരുണം)
    2014  മികച്ച ചിത്രത്തിന്റെ സംവിധായകന്‍ (ഒറ്റാല്‍)


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X