Celebs»Jean Markose»Biography

    ജീന്‍ മാര്‍ക്കോസ്‌ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ജീന്‍ മാര്‍ക്കോസ്. ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നതിനു മുന്‍പ് ദുബായിലെ റേഡിയോ ജോക്കിയായിരുന്നു. സംവിധായകരുടെ കൂടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാതെ യു ടൂബിന്റെ സഹായത്തോടെയാണ് ജീന്‍ സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിച്ചത്.2014ല്‍ പുറത്തിറങ്ങിയ 'എയ്ഞ്ചല്‍സ്' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഇന്ദ്രജിത്ത്‌, ആശാ ശരത്ത്‌, പാര്‍വ്വതിമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ക്ലൗഡ്‌ ഫോര്‍ സിനിമാസിന്റെ ബാനറില്‍ ലിനു ഐസക്ക്‌, ഹിഷാം ബഷീര്‍, സാജു ആസാദ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ടോണി ടോമി, ജീന്‍ മര്‍ക്കോസ്‌ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിനുശേഷം 2018ല്‍ 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രം സംവിധാനം ചെയ്തു. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്. കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രിന്ദ, മിഥുന്‍  രമേശ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങള്‍.ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിച്ചത്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X