ജിയോ ബേബി ജീവചരിത്രം
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ജിയോ ബേബി. 2016ല്‍ പുറത്തിറങ്ങിയ 2 പെണ്‍കുട്ടികള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. രണ്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തിനിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഈ ചിത്രത്തിനുശേഷം 2018ല്‍ കുഞ്ഞുദൈവം എന്ന ചിത്രം സംവിധാനം ചെയ്തു.ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ,ആദിഷ് പ്രവീണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ അഭിനയിത്തിന് ആദിഷ് പ്രവീണിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.
തുടര്‍ന്ന് ടൊവീനോ തോമസിനെ നായകനാക്കി കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
അവാര്‍ഡുകള്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച തിരക്കഥാകൃത്ത്