X
ജെറി അമൽദേവ്
Music Director

ജെറി അമൽദേവ് ജീവചരിത്രം

പ്രശസ്ത സംഗീതസംവിധായകനാണ് ജെറി അമല്‍ദേവ്. സംഗീതത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഇത്താക്കയിലെ കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും സംഗീതസംവിധാനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ആദ്യകാലത്ത്   കൊച്ചി ബോസ്‌കോ കലാസമതിയിലെ  ഒരു ഗായകനായിരുന്നു. കുറച്ചുകാലം അദ്ധ്യാപകനായി ക്വീന്‍സ് കോളെജില്‍ ജോലിചെയ്തിരുന്നു.മദ്രാസിലെ സ്‌റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലും ജെറി സംഗീതം പഠിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ജീവിതത്തിനു ശേഷം ഇന്ത്യയിലേക്കു തിരിച്ചു വന്ന  ജെറിഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായ നൗഷാദിന്റെ കൂടെ  5 വര്‍ഷം ജോലിചെയതിട്ടുണ്ട്. 

മുഹമ്മദ് റാഫി, ലത മങ്കേഷ്‌കര്‍ തുടങ്ങി പ്രശസ്തഗായകരെ  ജെറി പരിശീലിപ്പിച്ചിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, പൂവിനു പുതിയ പൂന്തെന്നല്‍, എന്നെന്നും കണ്ണേട്ടന്റെ, കാട്ടുപോത്ത് തുടങ്ങിയവയാണ് സംഗീതസംവിധാനം ചെയ്ത ചിത്രങ്ങള്‍. 

മിഴിയോരം നനഞ്ഞൊഴുകും,മഞ്ചാടികുന്നില്‍, കൊഞ്ചും ചിലങ്കേ, ആളൊരുങ്ങി അങ്ങൊരുങ്ങി, ആയിരം കണ്ണുമായ്, ദേവദുന്ദുഭി, കണ്ണോടും കണ്ണോരം തുടങ്ങിയവ ജെറിയുടെ മികച്ച ഗാനങ്ങളാണ്.

പ്രശസ്ത ഗായകന്‍ യേശുദാസുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പാടാന്‍ യേശുദാദാസ്‌ വിസമ്മതിച്ചിരുന്നു.  മലയാള ചലച്ചിത്രരംഗംത്തുനിന്നും ജെറി വിട്ടുനിന്നതിനു കാരണം ഇതാണെന്നു പറയപെടുന്നുണ്ട്. ഇപ്പോള്‍ കൊച്ചി ചോയ്‌സ് സ്‌കൂളില്‍  സംഗീത അദ്ധ്യാപകനായി ജോലി ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+