കെ ജി ജോർജ്
Born on 1946 (Age 77) Thiruvalla
കെ ജി ജോർജ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ. ജി. ജോര്‍ജ്. യഥാര്‍ത്ഥ പേര് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്. 1946ല്‍ തിരുവല്ലയില്‍ ജനിച്ചു.1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി.1970 മുതല്‍ സിനിമാലോകത്ത് സജീവം.രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്.
3 വര്‍ഷത്തോളം രാമു കാര്യാട്ടിന്റെ സഹായിയായി പ്രവര്‍ത്തിച്ചു.സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ജോര്‍ജ് തന്റെ സിനിമകളിലൂടെ ജനങ്ങളിലെത്തിച്ചു.ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
സ്വപ്നാടനം, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ.
ബന്ധപ്പെട്ട വാര്‍ത്ത