Celebs»Kalasala Babu»Biography

    കലാശാല ബാബു ജീവചരിത്രം

    വില്ലന്‍ വേഷങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കലാശാല ബാബു. പ്രശസ്ത കഥകളി ആചാര്യനായ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടം കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ കലാശാല ബാബു നാടകവേദിയില്‍ നിന്നുമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. 

    1977ല്‍ പുറത്തിറങ്ങിയ 'ഇണയെ തേടി'എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടത്. ശ്രീമുരുകന്‍, യുദ്ധകാണ്ഡം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് കലാശാല ബാബുവിന് ഇണയെത്തേടി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സില്‍ക്ക് സ്മിതയുടെ ആദ്യ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ നായകകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ തുടക്കത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതോടെ അദ്ദേഹം വീണ്ടും നാടകരംഗത്തേക്കു കടന്നു. സ്വന്തമായൊരുക്കിയ നാടകം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി സിനിമയില്‍ നിന്നും വീണ്ടും അവസരങ്ങള്‍ എത്തി.

    ഒരുകാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നതെല്ലാം നെഗറ്റീവ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. എന്റെ വീട് അപ്പൂന്റേം, കസ്തൂരിമാന്‍,റണ്‍വേ, തൊമ്മനും മക്കളും, തുറുപ്പുഗുലാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏത് തരം കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിക്കുന്ന കലാകാരനായിരുന്നു കലാശാല ബാബു. 

    വില്ലത്തരം മാത്രമല്ല സ്വഭാവ നടനായും കലാശാല ബാബു തിളങ്ങിയിട്ടുണ്ട്. നായകന്റെയോ നായികയുടെയോ അച്ഛനോ അമ്മാവനോ ആയി മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച വെച്ചത്. ഇതോടെ വില്ലത്തരം മാത്രമല്ല നന്മ നിറഞ്ഞവനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു

    ചലച്ചിത്രങ്ങള്‍ക്കു പുറമെ കടമറ്റത്ത് കത്തനാര്‍, കുടംബയോഗം, മറ്റൊരുവള്‍, ദേവീ മാഹാത്മ്യം, അമ്മ, ഇന്ദിര, സത്യം ശിവം സുന്ദരം, ജാഗ്രത നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ, ക്വീന്‍ തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. ഭാര്യ ലളിത. മക്കള്‍ ശ്രീദേവി വിശ്വനാഥന്‍. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X