Celebs»Kamal»Biography

    കമൽ (സംവിധായകൻ) ജീവചരിത്രം

    മലയാളചലച്ചിത്ര രംഗത്തെ പ്രശസ്ത്ത സംവിധായകനാണ് കമൽ. കൊടുങ്ങല്ലൂർ മതിലകത്ത് മക്കാർ ഹാജിയുടെ മകനായി 1957 നവം‌ബർ 27-നാണ് അദ്ദേഹത്തിന്റെ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ കലാഭാരതി എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിന് കമലിന് അവസരമൊരുക്കിയത്. ത്രാസം എന്ന ചിത്രത്തിന് കഥ എഴുതിക്കൊണ്ടായിരുന്നു കമലിന്റെ തുടക്കം. ജോൺ പോളിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായി അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ 'മിഴിനീർ പൂക്കൾ' ആണ് കമൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലുമായി ഇതുവരെ 42 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പർ കൂടിയാണ് അദ്ദേഹം. 


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X