X
കൊല്ലം അജിത്ത്
Director/Actor

കൊല്ലം അജിത്ത് ജീവചരിത്രം

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കൊല്ലം അജിത്ത്. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതിയുടെയും മകനാണ്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. കൊല്ലത്ത് ജനിച്ച് വളര്‍ന്നതുകൊണ്ട് അജിത്ത് കൊല്ലം അജിത്ത് എന്ന പേരില്‍ അറിയാന്‍ തുടങ്ങി.1993ല്‍ പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രമാണ് അജിത്തിന്റെ ആദ്യ ചിത്രം. സംവിധാനം പഠിക്കാനായി സെറ്റിലെത്തിയ അജിത്തിന് സിനിമയില്‍ ഒരു വേഷം നല്‍കുകയായിരുന്നു പത്മരാജന്‍. പിന്നീട് തെന്നിന്ത്യയിലും ഉത്തരേന്ത്യന്‍ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച അജിത്ത് രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപെട്ട അജിത്ത് ചെറുതും വലുതുമായി 500 ഓളം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും അഭിനയിച്ചിട്ടുണ്ട്. അഗ്‌നിപ്രവേശം എന്ന ചിത്രത്തിലൂടെ നായകനായും അഭിനയിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ അര്‍ദ്ധരാത്രി എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്.  പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവരാണ് മക്കള്‍.  ഉദരരോഗത്തെതുടര്‍ന്ന് 2018 ഏപ്രില്‍ 5ന് അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+