Celebs»Kottayam Nazeer»Biography

    കോട്ടയം നസീര്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നടനും, ടെലിവിഷൻ അവതാരകനും, മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണിദ്ദേഹം.

    ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം.
    ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്.മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്.

    മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു.ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു.കൈരളി ടി വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X