എം ജി രാധാകൃഷ്ണൻ ജീവചരിത്രം

  മലയാളചലച്ചിത്ര രംഗത്തെ ഒരു നിറ സാന്നിധ്യമായിരുന്നു എം ജി രാധാകൃഷ്ണൻ. 1940 ജൂലൈ 29-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം കരസ്ഥമാക്കി. പ്രശസ്തനായ പിന്നണിഗായകൻ യേശുദാസ് അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു. ജി അരവിന്ദന്റെ പ്രശസ്തമായ 'തമ്പ്' എന്ന ചലച്ചിത്രത്തിനാണ് എം ജി രാധാകൃഷ്ണൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രശസ്ത്ത ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാർ സഹോധരനാണ്. 2010 ജൂലൈ 2-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ കരൾരോഗത്തെത്തുടർന്ന് എഴുപതാം വയസ്സിൽ മരണമടഞ്ഞു.
   
   
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X